കൊച്ചി: സര്‍ക്കാരുമായി തുറന്ന പോരിന് തുനിഞ്ഞിറങ്ങിയ ഡിജിപി ജേക്കബ് തോമസിന് പോലീസ് മേധാവി സെന്‍കുമാറിന്റെ താക്കീത്. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിവേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കിയ സെന്‍കുമാര്‍ ഫേസ് ബുക്കില്‍ സര്‍വ്വീസ് ചട്ടങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്നറിയിപ്പ് നല്കിയിരിക്കുന്നതും ഫേസ്ബുക്ക് വഴിയാണ്.
ജേക്കബ് തോമസ് ഫേസ്ബുക്ക് വഴി തന്റെ നിലപാട് വിശദീകരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയും ഫേസ്ബുക്കു വഴി അച്ചടക്കം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാല്‍ പോലീസ് മേധാവിക്കുള്ള ശരിയായ വഴി ഇതാണോയെന്ന സംശയം പലരിലും ഉടലെടുത്തിട്ടുമുണ്ട്.
അച്ചടക്ക ലംഘനം നടത്തിയതിന് വിശദീകരണം തേടി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ജേക്കബ് തോമസിന് നോട്ടീസ് നല്‍കിയിരുന്നു.
താന്‍ എന്തു തെറ്റാണ് ചെയ്തത് എന്ന മറുചോദ്യവുമായാണ് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയെ നേരിട്ടത്. നോട്ടീസിനു കാരണമായ തെൡവ് പരസ്യപ്പെടുത്തണമെന്നും മറുപടിയില്‍ ജേക്കബ് തോമസ് ആവശ്യപ്പെടുന്നു.
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി മാണിക്കെതിരെ വന്ന വിജിലന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവിനെ പരസ്യമായി സ്വാഗതം ചെയ്തും അനുകൂലിച്ചും ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു.ഇതാണ് സര്‍ക്കാരിന്റെ രോഷത്തിനു കാരണമായതും വിശദീകരണം തേടാന്‍ ഇടയാക്കിയതും. ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന തന്നെ കാരണം കൂടാതെ മാറ്റിയതിലും അദ്ദേഹം മുമ്പ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: