പാട്ന: ബീഹാര്‍ നിയമസഭയിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഒന്‍പതു ജില്ലകളിലായി 57 മണ്ഡലങ്ങളിലാണ് ഇന്ന് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. മൊത്തം 243 സീറ്റുകളാണ് ഉള്ളത്. വോട്ടെണ്ണല്‍ എട്ടിനാണ്.
827 പേരാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇവരില്‍ 58 പേര് വനിതകളാണ്.
ബിജെപി 38 സ്ഥാനാര്‍ത്ഥികളെയും ബിഎസ്പി 54 സ്ഥാനാര്‍ത്ഥികളെയും സിപിഐ 20 സ്ഥാനാര്‍ത്ഥികളെയും സിപിഎം 14 സ്ഥാനാര്‍ത്ഥികളെയുമാണ് ഇറക്കിയിരിക്കുന്നത്. 14,709 പോളിങ് സ്റ്റേഷനുകളിലായാണ് അഞ്ചിന് വോട്ടെടുപ്പ് നടക്കുന്നത്.
ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് നേരത്തെ നടന്ന പോള്‍ സര്‍വ്വേകളില്‍ വെളിവായിരുന്നത്. ബിജെപിയാണ് മുന്പിലെന്ന് കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്ററും തന്റെ ലേഖനത്തില്‍ തുറന്നെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: