വടകര: വടകര നഗരസഭയുടെ അനാസ്ഥ മൂലം കാലിക്കറ്റ് സ്റ്റഡി സെന്റര്‍ വടകരക്ക് നഷ്ടമാകുന്നു. യൂണിവേഴ്സിറ്റി പിധിയില്‍ ഏറ്റവും വടക്കെ അറ്റത്തുള്ള യൂണിവേഴ്സിറ്റി സെന്ററാണ് വടകരയിലേത്. സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്തതിനാല്‍ എന്‍സിടി അംഗീകാരം ഇതേവരെ സെന്ററിന് ലഭിച്ചിട്ടില്ല. വടകര നഗരസഭ സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കുമന്ന ഉറപ്പിന്മേലാണ് യൂണിവേഴ്സിറ്റി സെന്റര്‍ വടകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ആയുര്‍വേദ ആശുപത്രി കെട്ടിടത്തില്‍ 1994 ന് ആരംഭിച്ച സെന്റര്‍ 2004 ല്‍ പുതുപ്പണം പലോളിപ്പാലത്ത് നഗരസഭ അനുവദിച്ച സ്ഥലത്ത്-യൂണിവേഴ്സിറ്റി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി. 1650 സ്ക്വയര്‍ മീറ്റര്‍ സ്ഥലം ഇതിനായി നഗരസഭ അനുവദിച്ച് നല്‍കിയെങ്കിലും രേഖകളൊന്നും തന്നെ വിട്ട് നല്കാന് നഗരസഭാ അധികൃതര്‍ തയ്യാറായില്ല. 100 രൂപ സ്റ്റാമ്പ് പേപ്പറില്‍ വടകര നഗരസഭ ചെയര്മാന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ പേരിലെഴുതിയ എഗ്രിമെന്റ് മാത്രമേ നിലവിലുള്ളു.
30 വര്‍ഷത്തെ ലീസിന് സ്ഥലവും കെട്ടിടവും യൂണിവേഴ്സിറ്റി അനുവദിച്ച് നല്കാന് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചെങ്കിലും അതും ഫയലിലൊതുങ്ങുകയായിരുന്നു.
ബിഎഡ്, എംഎഡ്, ബിബി എ തുടങ്ങിയ കോഴ്സുകളിലായി 300 ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ധാരാളമായി പഠിക്കുന്ന സ്ഥാപനം വടകരയുടെ അഭിമാന നേട്ടമായി ഈ തെരഞ്ഞെടുപ്പിലും ഭരണപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു.
നിരവധി തവണ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കോളജ് അധികൃതരും നഗരസഭയെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ചതെന്ന് യൂണിവേഴ്സിറ്റി സെന്റര്‍ അധികൃതര്‍ അറിയിച്ചു. വടകര മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളും യുവജനസംഘടനകളും പുലര്‍ത്തുന്ന നിസ്സംഗത അപകടകരമായ അവസ്ഥയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: