ചെന്നൈ: രാജ്യത്തെങ്ങും അസഹിഷ്ണുതയാണെന്നു പറഞ്ഞ് അവാര്‍ഡുകള്‍ മടക്കി നല്കുന്ന പരിപാടിക്കെതിരെ ശക്തമായ ഭാഷയില്‍ കമല്‍ഹാസന്റെ പ്രതികരണം.
എനിക്ക് ലഭിച്ച ദേശീയ അവാര്‍ഡ് ഞാന്‍ മടക്കി നല്‍കില്ല. കമല്ഹാസന് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
ബിജെപി സര്‍ക്കാര്‍ വരും മുന്‍പ്, 1947 മുതല്ക്കേ തന്നെ ഭാരതത്തില്‍ അസഹിഷ്ണുതയുണ്ട്. അതില്ലായിരുന്നെങ്കില്‍ ഭാരതവും പാക്കിസ്ഥാനും അതിശയകരമായ രാജ്യമായേനേ.
അസഹിഷ്ണുത പാടില്ല. മതവിശ്വാസിയല്ലെങ്കിലും എനിക്ക് എല്ലാ മതങ്ങളോടും സഹിഷ്ണുതയുണ്ട്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സഹിഷ്ണുത എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടട്ടെ- കമല്‍ പറഞ്ഞു. അവാര്‍ഡ് മടക്കി നല്കിയതുകൊണ്ട് സര്‍ക്കാരിനെയും സ്നേഹത്തോടെ അവാര്‍ഡ് നല്കിയ ജനങ്ങളെയും അവഹേളിക്കാമെന്നു മാത്രമേയുള്ളു.
ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇതുവഴി ജനശ്രദ്ധ തിരിക്കാമെന്ന വാദം ശരി തന്നെ. എന്നാല്‍ ജനശ്രദ്ധ തിരിക്കാന്‍ വേറെയും വഴികളുണ്ട്. ഒരു ലേഖനം മതി ശ്രദ്ധ തിരിക്കാന്‍. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: