സിപിഎം അണികളില്‍ ബഹുഭൂരിപക്ഷം വരുന്ന ഈഴവ സമുദായത്തിലെ ഔദ്യോഗികപക്ഷത്തിന്റെ പരസ്യമായ ചുവടുമാറ്റം ഒട്ടൊന്നുമല്ല സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. കാരണം രാഷ്ട്രീയമായി നിലംപരിശാക്കാന്‍ പോന്ന സംഗതിയായി ഭവിക്കും, വെള്ളാപ്പള്ളി പറഞ്ഞപോലെ കാര്യങ്ങള്‍ നടന്നാല്‍. അതുതന്നെയാണ് പിണറായിയെയും കൂട്ടരെയും വിറളിപിടിപ്പിക്കുന്നത്. കാല്‍ക്കീഴിലെ മണ്ണ് ഊര്ന്നുപോകുന്നുവെന്ന അഥവാ പോകുമെന്ന തിരിച്ചറിവില്‍നിന്നാണ് വിഎസിനെ മുന്നില്‍നിര്‍ത്തിയുള്ള കടന്നാക്രമണത്തിന്റെ ചേതോവികാരം.
എങ്ങനെയും എസ്എന്‍ഡിപിക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കി, കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതും കൂടാതെ ഇപ്പോള്‍ ശാശ്വതീകാനന്ദയുടെ മരണവും മൈക്രോ ഫിനാന്‍സ് വിഷയവും ഉയര്‍ത്തിക്കൊണ്ട് വന്നത്. പക്ഷെ അതാവട്ടെ ടിപി വധംപോലെതന്നെ വിപരീതഫലമാണ് ഉണ്ടാക്കുകയെന്ന് നിസ്സംശയം പറയാം. കാരണം വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അതില്‍ ഉണ്ടാവാം. അത് മുതലെടുക്കാനും വെള്ളാപ്പള്ളിയോടുള്ള അരിശം തീര്‍ക്കാനും ഗുരുദേവനെ കരുവാക്കിയ നീചപ്രവൃത്തിയോട് സമുദായാംഗങ്ങള്‍ ക്ഷമിക്കുമെന്ന് കരുതരുത്.
മുരുകന്, തരൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: