കൊച്ചി: പച്ചാളത്തെ അനധികൃത മേല്പ്പാലനിര്മ്മാണത്തിനെതിരെ സംഘടിപ്പിച്ച സമരത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അബിജു സുരേഷ് വിജയ പ്രതീക്ഷയില്‍. പച്ചാളം 73-ാം ഡിവിഷനില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അബിജുവിന് എസ്എന്‍ഡിപിയുടെയും കുടുംബി സമുദായത്തിന്റെയും പിന്തുണയുണ്ട്. 4 പ്രാവശ്യം വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചും, ഡിവിഷനില്‍ പദയാത്ര സംഘടിപ്പിച്ചും, കുടുംബയോഗങ്ങളിലൂടെയും അബിജു തന്റെ വിജയം ഉറപ്പാക്കിയിരിക്കുകയാണ്. 32 ഇന വികസന അജണ്ടയുമായിട്ടാണ് അബിജു വോട്ടര്‍മാരെ അഭിമുഖീകരിച്ചത്. പച്ചാളത്തെ ജനങ്ങളെ നേരിട്ട് ബാധിച്ച മേല്‍പ്പാല നിര്‍മ്മാണ വിഷയുമായി ബന്ധപ്പെട്ട് അബിജു നടത്തിയ തിളക്കമാര്‍ന്ന സമര പരമ്പരകള്‍ ജനങ്ങളുടെ ഇടയില്‍ അബിജുവിന് കൂടുതല്‍ സ്വീകാര്യത നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: