ആത്മബോധത്തോടു കൂടിയ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി നല്‍കുന്നതിന് സന്നദ്ധനായിട്ടു സദായ്പ്പോഴും ഇരിക്കുന്നു. ആത്മബോധത്തോടു കൂടിയ പ്രാര്‍ത്ഥന സത്യവും ധര്‍മ്മവും കൊണ്ട് അസത്യത്തെയും അധര്‍മ്മത്തെയും ജയിച്ച് ജയോത്സവം കൊണ്ടാടി നാമസങ്കീര്‍ത്തനം പാടി ദൈവത്തോളമുള്ള അവകാശങ്ങളും അധികാരങ്ങളും അധീനപ്പെടുത്തുന്നതിനുള്ള ആരംഭഘട്ടമാകുന്നു.
ഈ വിധമായ നിയന്ത്രണങ്ങളോടു കൂടിയ പ്രാര്‍ത്ഥനകളെ ഒഴിച്ച് ബാക്കിയുള്ള സര്‍വ്വവിധ പ്രാര്‍ത്ഥനകളും അറിവുകേടു കൊണ്ടും അധര്‍മ്മം കൊണ്ടും സ്വയം സൃഷ്ടിച്ച് അന്ധകാരത്തെ അല്ലെങ്കില്‍ നരകത്തെ തന്നില്‍ തന്നെ ആക്കി താന്‍ നരകാത്മാവായി നിന്നുകൊണ്ട് അനുഭവിക്കുന്ന സങ്കട മുറവിളിയാകുന്നു. അതിന്റെ പ്രതിഫലം തനിക്കു അതു തന്നെ ആകുന്നു.
ഈ പ്രാര്‍ത്ഥനയ്ക്കു പ്രതിഫലം ദൈവം കൊടുക്കണമെന്ന് അവനാഗ്രഹിക്കുന്നു. ദൈവം തന്നെയാണ് ഈ പ്രതിഫലം കൊടുത്തിരിക്കുന്നതെന്നുള്ള ബോധം അവനവനില്‍ ആരംഭിക്കാത്തതില്‍ ദൈവം ഇല്ലെന്നു കൂടി അവിശ്വസിച്ച് നരകത്തിലേക്കു തന്നെ അവനെക്കൊണ്ട് അവന് ആരംഭിച്ചതില്‍ അവസാനിക്കുന്നു. ഇത് ഇഹത്തിലെ നരകമാകുന്നു. ആത്മബോധത്തോടു കൂടി പ്രാര്‍ത്ഥിച്ചു പാപത്തെ ത്യജിച്ചു മോക്ഷത്തെ കര്‍മ്മസിദ്ധി കൊണ്ടു വരുത്തി ആനന്ദം സ്വാധീനത്തിലാക്കി അനുഭവിക്കുന്നത് ഇഹത്തിലെ മോക്ഷമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: