മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയോട് ഇടഞ്ഞു നില്ക്കുന്ന ശിവസേന അനുനയത്തിന്റെ പാതയിലേക്ക്. കല്യാണ്‍-ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണത്തിന് തയ്യാറെന്ന് ശിവസേന. 122 അംഗ കെഡിഎംസി ഭരണ സമിതിയില്‍ 52 സീറ്റു നേടിയെങ്കിലും ശിവസേനയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 42 സീറ്റോടെ ബിജെപി ഏറ്റവും വലിയ രണ്ടാം കക്ഷിയാവുകയും ചെയ്തു. കഴിഞ്ഞ തവണത്തെ ഒമ്പത് സീറ്റുകളില്‍ നിന്നാണ് ബിജെപി തകര്‍പ്പന്‍ മുന്നേറ്റം നടത്തിയത്.
‘തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിയും ശിവസേനയും പരസ്പ്പരം ചെളിവാരിയെറിഞ്ഞു. എങ്കിലും ജനവിധി മാനിച്ചേ പറ്റു. വോട്ടെടുപ്പ് സമയത്ത് എന്തു സംഭവിച്ചാലും അവ താത്കാലികം. കഴിഞ്ഞതെല്ലാം നമ്മള് വിട്ടുകളയണം, ശിവസേന മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയില്‍ എഴുതി.
സമ്മതിദായകര്‍ നമ്മളെ ഭൂരിപക്ഷത്തിനരുകിലെത്തിച്ചെങ്കിലും കല്യാണ്‍- ഡോംബിവ്ലി ഫലത്തില്‍ നിരാശയുണ്ട്. വികസനം ഉറപ്പുവരുത്താന്‍ എല്ലാവരെയും ഒപ്പംകൂട്ടേണ്ടതുണ്ടെന്നും മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: