തിരുവനന്തപുരം: തീരപ്രദേശങ്ങളായ ശംഖുമുഖം, ബീമാപള്ളി, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട് എന്നിവിടങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തു. പലയിടത്തും സംഘര്‍ഷം.
വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടാണ് കള്ളവോട്ടിന് കാരണമായത്. തീരദേശത്തുള്ള വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ നിന്നു മരണപ്പെട്ടവരെയും വര്‍ഷങ്ങളായി വാര്‍ഡില്‍ സ്ഥിര താമസക്കാരല്ലാത്തവരെയും ഒഴിവാക്കിയിരുന്നില്ല. കൂടാതെ അടുത്തത്തടുത്ത വാര്‍ഡുകളിലെ വോട്ടേഴ്സില്‍ ലിസ്റ്റില്‍ പേരുകള്‍ ഇരട്ടിച്ചതും കള്ളവോട്ടിന് വഴിതെളിച്ചു. സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ മതവേഷം ധരിപ്പിച്ച് കള്ളവോട്ട് ചെയ്യാന്‍ എത്തിക്കുകയായിരുന്നു. 1060 വോട്ടുകളുള്ള ബീമാപള്ളി ബൂത്തില്‍ നാന്നൂറിലേറെ വോട്ടര്‍മാര്‍ വിദേശത്താണ്. കൂടാതെ മരണപ്പെട്ടവരുടെ നിരവധി വോട്ടുകള്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തിട്ടില്ല. എന്നാല്‍ ഈ ബൂത്തില്‍ 685 വോട്ടുകള്‍ രേഖപ്പെടുത്തി.
ബിജെപി സ്ഥാനാര്‍ത്ഥിക്ക് സിപിഎമ്മിന്റെ മര്‍ദ്ദനം
പേട്ട: കള്ളവോട്ട് തടയാനെത്തിയ പേട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി.എസ്. പ്രസൂദിന് സിപിഎം ഗുണ്ടകളുടെ മര്‍ദ്ദനം. ആനക്കൊമ്പ് കേസിലെ മുഖ്യപ്രതി അജിത് ശങ്കര്‍, ഫക്കീര്‍, പീപ്പിള്‍സ് ചാനല്‍ റിപ്പോര്‍ട്ടര്‍ സെയ്ത് എന്നിവരാണ് മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് പേട്ട ഹയര്‍ സെക്കണ്ടറി സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ സംഭവങ്ങള്‍ അരങ്ങേറിയത്. പേട്ട ഭഗത്സിംഗ് റോഡ് പുലിക്കോട് ലെയിനില്‍ ശിവന്റെ മകന് അനന്തുവാണ് കള്ളവോട്ട് ചെയ്യാനെത്തിയത്. ഇയാളെ പോളിംഗ് ഏജന്റുമാര്‍ തടഞ്ഞുവച്ചതോടെ പുറത്തുനിന്നു വന്ന സിപിഎം ഗുണ്ടകള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. ഇത് ബിജെപിക്കാര്‍ തടഞ്ഞതോടെ സംഭവസ്ഥലത്തെത്തിയ സ്ഥാനാര്‍ത്ഥി പസൂദ് ഇയാളെ പോലീസ് പിടിക്കട്ടെയെന്ന് പറഞ്ഞതും ചാനല്‍ റിപ്പോര്‍ട്ടര്‍ ഓടിവന്ന് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുണ്ടകളും റിപ്പോര്‍ട്ടറോടൊപ്പം പങ്കുചേര്‍ന്നതോടെ ബൂത്ത് സംഘര്‍ഷാവസ്ഥയിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പ്രതികളെ പിടിക്കാന്‍ തയ്യാറാവാതെ നോക്കി നില്‍ക്കുകയായിരുന്നു.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന വക്താവ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാസമിതിയംഗം ഡി.ജി.കുമാരന്, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് എസ്.ശിവലാല്‍, കിഴക്കതില്‍ രാജേഷ്, എം.എസ്.ശ്യാംകുമാര്‍, ആര്‍എസ്എസ് നഗര്‍കാര്യവാഹ് സതീഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. ഇതുസംബന്ധിച്ച് ശംഖുംമുഖം എസി ജവഹര്‍ ജനാര്ദ്ദിനു പരാതി നല്കി.
ബീമാപള്ളിയില്‍ ബൂത്ത് അടപ്പിച്ചു
തിരുവനന്തപുരം: ബീമാപള്ളിയില്‍ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് സംഘര്‍ഷം. ബീമാപ്പള്ളി യുപി സ്കൂളിലെ മൂന്നാം നമ്പര്‍ ബൂത്തിലാണ് സംഘര്‍ഷം ഉണ്ടായത്. എല്‍ ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ഷഹ്മാ ന്റെ ഉമ്മ അഷ്യായയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി എന്നാരോപിച്ചായിരുന്നു ബഹളം. റീ പോളിംഗ് നടത്തണമെന്നും ആവശ്യം ഉയര്‍ന്നു.
വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കിയത്. സംഘര്‍ഷത്തിലേക്കെത്തുമെന്ന് കണ്ടതോടെ പോലീസ് ഇടപെട്ടു. ശംഖുംമുഖം എസി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ബഹളംവച്ച പ്രവര്‍ത്തകരെ ബൂത്തില്‍ നിന്നു പുറത്താക്കി. സംഘര് ഷത്തെതുടര്‍ന്ന് അല്‍പ്പസമയം ബൂത്ത് അടച്ചിട്ടു.
പ്രശ്നക്കാരായവരെയെല്ലാം ബൂത്തില്‍ നിന്ന് മാറ്റിയ ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പോളിംഗ് ഓഫീസറോട് പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടി എടുക്കാത്തത് വീണ്ടും പ്രശ്നങ്ങള്‍ക്ക് കാരണമായി. തിരിച്ചറിയല്‍ കാര്‍ ഡിന്റെ രജിസ്റ്റര്‍ നമ്പര്‍ പോ ലും പരിശോധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: