തിരുവനന്തപുരം: മഴയെ അവഗണിച്ച് ആവേശത്തോടെ പോളിംഗ് ബൂത്തിലേക്ക് ജനമൊഴുകി. ഇടതുവലതു മുന്നണികള്‍ കൂട്ടുകച്ചവടം നടത്തിയിരുന്ന തിരുവനന്തപുരം നഗരസഭാ ഭരണത്തിന്റെ മാറ്റത്തിന്റെ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. യുഡിഎഫിനെയും എല്‍ഡിഫിനെയും അമ്പരിപ്പിക്കുന്നതായിരുന്നു വോട്ടിംഗ് കേന്ദ്രങ്ങളിലെ ബിജെപി സാന്നിദ്ധ്യം. വോട്ടിംഗ് തുടങ്ങിയതുമുതല്‍ മഴയെ അവഗണിച്ച് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ് ബൂത്തുകളില്‍ ആരുമില്ലായിരുന്നു. കോര്പ്പറേഷന് ഭരണത്തിലെ നിര്‍ണ്ണായക ശക്തിയായി ബിജെപി മാറുമെന്നതിന്റെ സൂചനകളാണ് അലയടിച്ചത്. ബിജെപിയുടെ മുന്നേറ്റത്തില്‍ അന്ധാളിച്ചിരിക്കുകയാണ് ഇരുമുന്നണികളും.
തലേന്ന് പെയ്തു തുടങ്ങിയ മഴയിലും തലസ്ഥാനത്തെ വോട്ടര്‍മാര്‍ ആവേശം ചോരാതെ പോളിംഗ് ബൂത്തിലെത്തി. ഉച്ചയ്ക്കുശേഷം മഴ മാറിന്നതോടെ കൂടുതല്‍ ജനം വോട്ടു ചെയ്യാനെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ജനപങ്കാളിത്തമാണ് ഇത്തവണയുണ്ടായത്. യുവാക്കളും സ്ത്രീകളുമാണ് വലിയ ശതമാനം വോട്ട് രേഖപ്പെടുത്തിയത്. ഇവയെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്കുന്ന ഘടകങ്ങളാണ്. പൊതുവെ പോളിംഗ് ശതമാനം കുറയുന്ന നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. കഴിഞ്ഞ വര്‍ഷവും ഇവിടെ പോളിംഗ് വളരെ കുറവായിരുന്നു. 60.79 ശതമാനം. എന്നാല്‍ ഇത്തവണ വോട്ടിംഗ് സമയം കഴിയുമ്പോള്‍ പോളിംഗ് 60 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. അന്നത്തേക്കാള്‍ ദുഷ്കരമാണ് സിപിഎമ്മിന്റെ നില. കോണ്‍ഗ്രസിനെക്കാള്‍ കരുത്താര്‍ജ്ജിച്ച് ബിജെപി വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: