തിരുവനന്തപുരം: സത്യസായി ബാബയുടെ ജയന്തി ആഘോഷം സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള ആഘോഷിച്ചു. തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ആയിരക്കണക്കിന് സായി ഭക്തരും ഭരണാധികാരികളും സമൂഹത്തിലെ മറ്റ് ഉന്നത വ്യക്തിത്വങ്ങളും പങ്കെടുക്കുന്നു. 90-ാം ജന്മദിനം മുന്‍കാലങ്ങളെക്കാള്‍ വിപുലമായ രീതിയിലാണ് സായിഗ്രാമം ആഘോഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചവരും പ്രശസ്തരുമായ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സായിസംഗീതോത്സവം 90 മണിക്കൂര്‍ കര്‍ണാടക സംഗീതക്കച്ചേരി 23 വരെ അരങ്ങേറും.
സ്പീക്കര്‍ എന്‍. ശക്തന് പരിപാടി ഉദ്ഘാടനം ചെചെയ്തു.നടന് മധു ചടങ്ങില്‍ മുഖ്യാതിഥിയായി. ശില്പാ നായര്‍ മുഖ്യപ്രഭാഷണം നടത്തി. മലയാള ചലച്ചിത്ര സംഗീത സംവിധാനരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ എം. ജയചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. 90 മണിക്കൂര്‍ സംഗീത പരിപാടി എം. ജയചന്ദ്രന് ആലപിച്ച കീര്‍ത്തനത്തോടെ ആരംഭിച്ചു. കെ.എന്‍. ആനന്ദകുമാര്‍, കെ. ഗോപകുമാരന്‍നായര്‍, ഡോ. എം. സുഭദ്രാനായര്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, വൈക്കം വേണുഗോപാല്‍ തുടങ്ങിയവരും മറ്റ് ട്രസ്റ്റ് ഭാരവാഹികളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: