കട്ടപ്പന: പുതുതായി രൂപവല്‍കരിച്ച കട്ടപ്പന നഗരസഭയില്‍ മികച്ച പോളിംങ്. 78.70 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ബിജെപി വിജയമുറപ്പിച്ച വാര്‍ഡുകളില്‍ ഇടതുവലതുപക്ഷങ്ങള്‍ കൈകോര്‍ത്തു വോട്ടുകള്‍ മറിച്ചു. നഗരസഭയിലേയ്ക്ക് രാവിലെ മുതല്‍ മികച്ച പോളിംങ്ങാണ് നടന്നത്. വലിയ ക്യൂ കാണാനില്ലായിരുന്നെങ്കിലും വേഗത്തിലാണ് പോളിങ് ശതമാനം ഉയര്‍ന്നത്. ആദ്യമണിക്കൂറില്‍ തന്നെ പോളിങ് പത്ത് ശതമാനം കടന്നു. ഉച്ചയോടെ 45 ശതമാനമായി പോളിംങ് ഉയര്‍ന്നു. നാല് മുതല്‍ അഞ്ച് വരെയുള്ള അവസാന മണിക്കൂറിലാണ് പോളിംങ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്.ബിജെപി സഖ്യം ശക്തമായ മത്സരം കാഴ്ചവച്ച തെരഞ്ഞെടുപ്പില്‍ മുന്‍ധാരണപ്രകാരം യുഡിഎഫും എല്‍ഡിഎഫും വോട്ടുകള്‍ പരസ്പരം മറിച്ചതായി വ്യക്തമായിട്ടുണ്ട്. എന്‍ഡിഎ സഖ്യം ഉറച്ച വിജയപ്രതീക്ഷ പുലര്‍ത്തുന്ന പാറക്കടവ്, ഐടിഐ കുന്ന്, ആനകുത്തി, വാഴവര തുടങ്ങിയ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം തടയാന്‍ ഇടതുവലതു കക്ഷികള്‍ വോട്ടുകള്‍ എതിര് ചേരിക്ക് അനുകൂലമായി മറിച്ചു. പാറക്കടവ് വാര്‍ഡില്‍ ഉച്ചയോടെ തന്നെ ഇടതുപക്ഷം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച് യുഡിഎഫിന് അനുകൂലമായി നിലകൊണ്ടത് മുന്നണി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത് പ്രതിഷേധമുയര്‍ത്തി. രാവിലെ മുതല്‍ ബിജെപി സഖ്യം പ്രവര്‍ത്തകര്‍ എല്ലാ മേഖലകളിലും സജീവമായിരുന്നു. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി ദേശീയ ജനാധിപത്യ സഖ്യം കട്ടപ്പന നഗരസഭയില്‍ നിര്‍ണായക സ്വാധീനമുള്ള മുന്നണിയായി മാറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: