വണ്ണപ്പുറം: ഒറ്റമെറ്റില് പോലും ശേഷിക്കാത്ത ഒരു റോഡ്. വണ്ണപ്പുറം- വെണ്മണി റോഡിനാണ് ഈ ദുരവസ്ഥ. നാലുവര്‍ഷം മുമ്പ് ടാറിംഗ് നടത്തിയ റോഡില്‍ ഒരു മെറ്റല്‍ പോലും ഇപ്പോള്‍ ഇല്ല. കള്ളിപ്പാറ ഭാഗത്താണ് റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. ഏഴ് ഹെയര്‍ പിന് വളവുകള്‍ ഈ വഴിയിലുണ്ട്. റോഡ് തകര്‍ന്നതുമൂലം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. ചിലയിടത്ത് മെറ്റില് ഇളകി കിടക്കുകയാണ് ഇത് മൂലം അപകടവും വര്‍ദ്ധിക്കുന്നു.ചിലയിടത്ത് വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.ഈ കുഴികളില്‍ വല്ലപ്പോഴും മണ്ണ് കോരിയിടും. മഴക്കാലമായതിനാല്‍ മണ്ണ് ഒഴുകി പോകുന്നതുമൂലം ഇവിടെ വീണ്ടും കുഴികള്‍ രൂപപ്പെടുന്നു.
ചെറുവാഹനങ്ങളിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. ഈ പാത തെളിഞ്ഞതോടുകൂടി എറണാകുളം മേഖലകളില്‍ നിന്നും ഇടുക്കി, തേക്കടി, കുമളി എന്നീ ഭാഗങ്ങളില്ലേക്ക് ധാരാളം വാഹന ങ്ങളും എത്താന്‍ തുടങ്ങി. റോഡിന്റെ ഇരുവശങ്ങളിലുള്ള കട്ടിംഗും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ മേഖലയിലേക്കുള്ള റോഡിന് വീതി കൂട്ടിയും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചും ഗതാഗതം സുരക്ഷിതമാക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: