തിരുവല്ല: കുറ്റപ്പുഴ പഴയ റയില്‍വേ മേല്‍പ്പാലം നീക്കം ചെയ്യുന്ന ജോലികള്‍ ആരം’ിച്ചു. മൂന്ന് കഷണങ്ങളാക്കി മുറിച്ച് മാറ്റുന്ന പാലത്തിന്റെ പാളികള്‍ ഇരുമ്പുവടവും ക്രയിനും ഉപയോഗിച്ച് ഉയര്ത്തിമാറ്റും. ഇതിന്റെ പ്രാരം’ നടപടികളുടെ ‘ാഗമായി ഇരുമ്പുവടം കടത്തിവിടുന്നതിനുള്ള സുഷിരങ്ങള്‍ ഇടുന്ന ജോലിയാണ് ഇന്നലെ മുതല്‍ ആരം’ിച്ചിട്ടുള്ളത്. സുഷിരങ്ങള്‍ ഇട്ടതിന് ശേഷം പാലം കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് മൂന്ന് പാളികളാക്കി മുറി—ക്കും. ഇതിന് ശേഷം ക്രയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന പാളികള്‍ പൊട്ടിച്ച് നീക്കം ചെയ്യും. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പള്ളാശ്ശേരി കോണ്ക്രീററ് സര്ജിഗന്സ് എന്ന സ്ഥാപനമാണ് പാലം പൊളിച്ചുനീക്കുവാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ പാലം പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്ന് കരാര്‍ കമ്പനി ഡയറക്ടര്‍ ജിന്റോ പൗലോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: