മതതീവ്രവാദികള്‍. കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ്. പിന്നെ ചില പ്രാദേശിക ജാതി പാര്‍ട്ടികള്‍. കാരണം സിമ്പിള്‍ ആണ്. രാഷ്ട്രീയപരമായി എതിര്‍ക്കാന്‍,ആശയപരമായി മോദിയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയും നേതാകളും ഇന്ത്യയില്‍ ഇല്ല.
ബിജെപി മുന്നോട്ട് വെയ്ക്കുന്നത് ദേശീയതയാണ്. ഇന്ത്യയുടെ ദേശീയ സാംസ്കാരികതലങ്ങള്‍ ഹിന്ദുയിസത്തില്‍ അടിയുറച്ചതാണ്. അത് ചില സെമറ്റിക് മതമൗലികവാദികളെക്കൊണ്ട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ബിജെപിയുടെ മുന്നേറ്റത്തില്‍ തകരുന്നത് ജാതി പറഞ്ഞ് വിഘടിപ്പിച്ചു രാഷ്ട്രിയ സ്വാര്ത്ഥതാല്പര്യത്തിന് ജനങ്ങളെ നിര്‍ത്തുന്ന രാഷ്ട്രിയപാര്‍ട്ടികളുടെ അടിത്തറയാണ്.
പ്രാദേശികവാദം, ഭാഷാവാദം ഇതൊക്കെ തകരുന്നു. ആരാണ് സങ്കുജചിന്താഗതിക്കാര്? ബീഹാറില്‍ ബീഹാറി വേണോ ബാഹരി വേണോ എന്ന് ചോദിക്കുന്ന നിതീഷ്-ലാലു-കോണ്‍ഗ്രസ് സഖ്യം ചെയ്യുന്നത് വിഘടനവാദമല്ലെ? ഗുജറാത്തുകാരന് ബീഹാറില്‍ എന്ത് കാര്യം എന്ന് ചോദിക്കുന്ന ഇടുങ്ങിയ ചിന്താഗതി ഇവിടുത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും എല്ലാം ഒരേപോലെ പിന്തുണയ്ക്കുന്ന നിതിഷ് ലാലു സഖ്യത്തിന്റേതാണ്. ആരാണ് ലാലു, യാദവ ജാതി നേതാവ്. ആരാണ് നിതിഷ്, ഭുമിഹാര്‍ മഹാദളിത് നേതാവ്.
ഇവരൊക്കെ ജനങ്ങളെ ജാതി പറഞ്ഞു നിര്‍ത്തുന്നു. ഹിന്ദുവിനെ വിഘടിപ്പിക്കുകയും സംഘടിത ന്യൂനപക്ഷമതശക്തികളെ ഒരുമിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണോ മതേതരത്വം. ബിജെപി ഹിന്ദുകള്‍ മാത്രം വോട്ട് ചെയ്താല്‍ മതി എന്നും പറഞ്ഞ് എവിടെയും വോട്ടു ചോദിക്കുന്നില്ല. പക്ഷേ മറ്റുള്ളവര്‍ ദളിതര്‍ എന്നും ന്യൂനപക്ഷമെന്നും പറഞ്ഞു ഭീതിപ്പെടുത്തി വിഘടിപ്പിച്ചു വോട്ട് ചോദിക്കുന്നു.
അജയ് ആനന്ദ് മാധവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: