അങ്കമാലി: മുളംങ്കുഴിയില്‍ സിപിഎം. വിട്ട് ബിജെപിയില്‍ ചേക്കേറിയ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗംസൂര്യ അജയകുമാറിനെയും ഭര്‍ത്താവ് അജീഷ് ശാന്തിയെയും സിപിഎം 7-ാം വാര്‍ഡ് മെമ്പര്‍ കെ.ജെ.ബോബന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍മര്‍ദ്ദിച്ചു. അജീഷ്ശാന്തി കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ബിജെപി പ്രവര്‍ത്തകനായ അജീഷ്ശാന്തിയെ മര്‍ദ്ദിച്ച സിപിഎം നേതാവ് കെ.എസ്. ബോബനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രതിഷേധ റാലി നടത്തി. ഇല്ലിത്തോട് കവലയില്‍ നിന്ന് ആരംഭിച്ച റാലി ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എ.സി. മണി ഉദ്ഘാടനം ചെയ്തു. ടി.എസ്. ബൈജു, ലക്ഷ്മണന്‍, യശോധരന്‍, പി.വി. അനില്‍കുമാര്‍, ബാബുതേനൂരാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: