പ്രാര്‍ത്ഥനയെന്നാല്‍ തന്നെക്കാള്‍ ഏറ്റവും വലിയ ഒരാളിനോട്, അതായത് ദൈവത്തോട് തനിക്കുണ്ടാകുന്ന സങ്കടപരിഹാരത്തിനായി അപേക്ഷിക്കുക എന്നര്‍ത്ഥമാകുന്നു. യാതൊരു മനുഷ്യനെങ്കിലും ഏതൊന്നുകൊണ്ടാലോചിച്ചാലും രണ്ട് ആവശ്യങ്ങള്‍ അല്ലാതെ വേറെ യാതൊരു ആവശ്യങ്ങളും ഉണ്ടാകുവാനില്ല. (1) തനിക്കുള്ള സര്വ്വആപത്തുകളില് നിന്നും തന്നെ ഒഴിവാക്കണമെന്ന്, (2) തനിക്കു സര്‍വ്വസൗഭാഗ്യങ്ങളും നല്‍കണമെന്നും; അതായത് തിന്മയുടെ പ്രതിഫലമായ ദോഷത്തില്‍ നിന്ന് ഒഴിവാക്കണമെന്നും നന്മയുടെ പ്രതിഫലമായ സൗഭാഗ്യം ലഭിക്കണമെന്നും.
പ്രാര്‍ത്ഥനയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ ആയിരിക്കെ പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ക്ക് നന്മയെപ്പറ്റിയും തിന്മയെപ്പറ്റിയുമുള്ള ബോധം അല്ലെങ്കില്‍ അറിവ് പ്രാര്‍ത്ഥിക്കുന്നതിന് മുന്‍പു തന്നെ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു. ഇങ്ങനെയുള്ള അറിവുകൊണ്ട് അടിസ്ഥാനപ്പെട്ടു പ്രാര്‍ത്ഥിച്ചെങ്കില്‍ മാത്രമേ തിന്മയെ തിരിച്ചറിഞ്ഞ് ഉപേക്ഷിച്ച് അതില്‍ നിന്നും ഒഴിയുന്നതിനും, നന്മയെ തിരിച്ചറിഞ്ഞ് അപേക്ഷിച്ച് കര്‍മ്മത്താല്‍ സ്വാധീനപ്പെടുത്തുന്നതിനും സാധിക്കുകയുള്ളു. ഇപ്രകാരമുള്ള പ്രാര്‍ത്ഥനയ്ക്ക് ഏതു കാലത്തും ഏവനൊരുത്തനെങ്കിലും മറുപടി കിട്ടാതിരുന്നിട്ടില്ല, കിട്ടാതിരിക്കുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: