നീലേശ്വരം: നഗരസഭയിലെ 13 ാം വാര്‍ഡായ കുഞ്ഞിപുളിക്കാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ടി.ടി.സാഗറിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കി. പൊടോതുരുത്തി കായിക്കന് ക്ഷേത്ര പരിസരത്ത് ഇന്നലെ രാവിലെ 9മണിയോടെയാണ് സംഭവം. സാഗറിനൊപ്പം പ്രവര്‍ത്തകരുമുണ്ടായിരുന്നു. സിപിഎമ്മിന്റെ സമ്മതമില്ലാതെ ഇവിടെ പ്രചരണത്തിനിറങ്ങിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. കോരപ്പാട്ട് സതീശന്, കോരപ്പാട്ട് നാരായണന്, ടി.നാരായണന്, എ.മധു, പുലിരവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വധഭീഷണി. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സാഗറിന്റെ മോട്ടോര്‍ സൈക്കിള്‍ കത്തിച്ച കേസിലെ പ്രതികളും സംഘത്തിലുണ്ടായിരുന്നു. സാഗറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ബാനറില്‍ നിന്നും സാഗറിന്റെ തല മാത്രം വെട്ടിയെടുത്ത് മറ്റൊരു മരത്തില്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചിരുന്നു. നീലേശ്വരം പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: