കാസര്‍കോട്: ജില്ലയില്‍ ക്രമസാമാധാന പാലനത്തിനും, തെരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കുമായി ജില്ലാ പോലീസ് മേധാവി ഡോ:എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ 3030 അംഗ സേനയെ വിന്യസിക്കും. ഇതില്‍ ആന്റി നെക്സല്‍ സേന, റെയില്‍വേ, വിജിലന്‍സ്, ഫയര്‍ഫോഴ്സ്, എക്സൈസ്, മോട്ടോര്‍ വെഹിക്കിള്‍സ്, ഫോറസ്റ്റ് തുടങ്ങിയ സേനാ വിഭാഗങ്ങള്‍ ഉള്‍പ്പെടും. 30 അംഗ ആന്റി നെക്സല്‍ സേനയെ മലയോരമേഖലകളിലെ ബൂത്തുകളില്‍ വിന്യസിക്കും. 8 ഡിവൈഎസ്പിമാരുടെ 20 പോലീസ് ഇന്സ്പെടക്ടര്മാരുംവിവിധ ബൂത്തുകളിലെ മേല്‍നോട്ടം വഹിക്കും. ജില്ലയിലെ പോലീസ് സേനയ്ക്ക് പുറമെ പാലക്കാട് നിന്ന് 950 സേനാംഗങ്ങളെയും മലപ്പുറത്ത് നിന്ന് 500 സേനാംഗങ്ങളെയും ജില്ലയിലെ ഡ്യൂട്ടിക്കായി നിയോഗിക്കും. രണ്ട് കമ്പനി കര്‍ണ്ണാടക പോലീസ് സേനയെയും ജില്ലയിലെ ക്രമസമാധാന പാലനത്തിനായി കൊണ്ടുവരുന്നുണ്ട്.
വ്യക്തികള്‍ മാരകായുധങ്ങള്‍ കൈവശം വെക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളവും ഫലപ്രഖ്യാപനം നടന്ന് ഒരാഴ്ച കഴിയുംവരെയും മാരകായുധങ്ങള്‍ കൈവശം വെക്കരുത്. വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെയും സാമൂഹ്യ വിരുദ്ധരും ആയുധങ്ങളും പുറത്ത് നിന്ന് നിയോജക മണ്ഡലങ്ങളിലേക്ക് കടക്കുന്നില്ലെന്ന് പോലീസ് വാഹന പരിശോധനയിലൂടെ ഉറപ്പ് വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: