കാസര്‍കോട്: മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈയെ ആദരിച്ചതു പോലും യുഡിഎഫ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിജെപി. തെരഞ്ഞെടുപ്പില്‍ വിവിധ സാംസ്കാരിക-സാമൂഹിക നേതാക്കളുടെ പേരു പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ചും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാഹിന്‍ കേളോട്ട് സാംസ്ക്കാരിക ലോകത്തെ തന്നെ അപമാനിച്ചിരിക്കുകയാണെന്നും ഇതിന് പൊതുസമൂഹം വോട്ടിലൂടെ മറുപടി പറയുമെന്നും തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനും ബിജെപി ദേശീയ സമിതിയംഗവുമായ എം.സഞ്ജീവ ഷെട്ടി പറഞ്ഞു. പരാജയം മുന്നില്‍ക്കണ്ട് മദ്യവും പണവും ഒഴുക്കിയാണ് മാഹിന്‍ കേളോട്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും ബിജെപി ആരോപിച്ചു. ജനപ്രതിനിധിയായിരിക്കെ പങ്കെടുത്ത പരിപാടികളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോയും പ്രചരണത്തിനായി ഉപയോഗിച്ചു. മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ ചിത്രവും കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ദുരുപയോഗം ചെയ്തെന്നും ബിജെപി പറഞ്ഞു. ഇത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നും യുഡിഎഫ് എടനീര്‍ ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥിക്കെതിരെ നടപടി വേണമെന്നും എം.സഞ്ജീവഷെട്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: