തൊടുപുഴ: ദിവസങ്ങളോളം കുടിവെള്ളം ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ വെള്ളമെത്തിയപ്പോള്‍ ചെളിവെള്ളം. തൊടുപുഴയിലെ മുതലക്കോടം, പട്ടയംകവല, കുന്നം, തൊണ്ടിക്കുഴ തുടങ്ങിയ ഇടങ്ങളിലാണ് മൂന്ന് ദിവസത്തോളം വെള്ളം ഇല്ലാതിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെള്ളം എത്തിയച്ചെങ്കിലും കലങ്ങിമറിഞ്ഞ ചെളിവെള്ളമാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. ഒരാഴ്ച്ചകാലത്തോളമായി ഇവിടങ്ങളിലെ ജനങ്ങള്‍ കുടിവെള്ള മില്ലാതെ നെട്ടോട്ടം ഓടുകയാണ്. നഗരത്തില്‍ നടക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് മാറി ഇടുന്ന ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് വെള്ളം ലഭിക്കാതെ വന്നത്. ഇലക്ഷന് വന്നെത്തിയതിനാല്‍ വേഗത്തില്‍ പണിതീര്‍ത്തതാണ് ചെളിവെള്ളം ലഭിക്കുവാന്‍ കാരണമായത്. പുതിയ പൈപ്പ് സ്ഥാപിച്ചതിന് ശേഷം വെള്ളമടിച്ച് ഇവ വൃത്തിയാക്കാന്‍ സമയം ലഭിക്കാതെ വന്നതാണ് വെള്ളം കലങ്ങാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. പൈപ്പ് മാറിയിട്ടതിന് ശേഷം നിശ്ചിത ദൂരത്തില്‍ പൈപ്പ് ക്ലീന്‍ ചെയ്ത് പോയിരുന്നു. ഇത് സാധിക്കാതെ വരികയും പൈപ്പില്‍ ചെളിയടിയുകയും ചെയ്തതാണ് ഇപ്പോള്‍ ചെളിവെള്ളം ലഭിക്കാന്‍ കാരണമായത്. ഇത് പരിഹരിക്കുന്നതിനായി പൈപ്പ് അല്‍പ്പനേരം തുറന്നിടാന്‍ ആണ് അധികൃതര്‍ പറയുന്നത്. ചെളിമുഴുവന്‍ ഒഴുകിപോയതിനുശേഷം വെള്ളം തെളിയുമെന്ന് അധികൃതര്‍ പറഞ്ഞു. പണിയുടെ പേരില്‍ കുടിവെള്ളം മുട്ടിച്ചതില്‍ കടുത്ത പ്രധിക്ഷേധത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: