വാഷിങ്ടണ്‍: ദക്ഷിണാ ചൈനാ കടലിലെ അതിര്‍ ത്തിത്തര്‍ക്കം അമേരിക്കന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വേണമെന്ന മേഖലയിലെ രാജ്യങ്ങളുടെ ആവശ്യത്തിന്റെ ശക്തിയേറ്റിയതായി പെന്റഗണ്‍. തെക്കന്‍ ചൈനാ കടല്‍ സംബന്ധിച്ച ചൈനയുടെ അവകാശവാദങ്ങളെ വെല്ലുവിളിക്കുന്നതാണ് അമേരിക്കന്‍ നിലപാട്. തര്‍ക്കമേഖലയില്‍ ചൈന നിര്‍മ്മിച്ച ദ്വീപിനരുകിലൂടെ ചൊവ്വാഴ്ച അമേരിക്കന്‍ യുദ്ധക്കപ്പല്‍ കടന്നുപോയിരുന്നു. പ്രകോപനപരമെന്നാണ് യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചത്.
ദക്ഷിണ ചൈനാ കടലിനെ കേന്ദ്രീകരിച്ചുള്ള അവകാശവാദങ്ങള്‍ മേഖലയിലെ നിരവധി രാഷ്‌ട്രങ്ങളെ ബാധിക്കുന്നതാണ്. അതിനാല്‍ത്തന്നെ ആ രാജ്യങ്ങള്‍ അമേരിക്കയുമായുള്ള സുരക്ഷാ സഹകരണം വര്‍ധിപ്പിക്കാന്‍ താത്പര്യപ്പെടുന്നു, യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.
തെക്കന്‍ ചൈനാ കടലില്‍ കഴിഞ്ഞവര്‍ഷം ചൈന നിരവധി ഡ്രെഡ്ജിങ്ങുകളും സൈനിക പ്രവര്‍ത്തനങ്ങളും നടത്തിയെന്നതാണ് ഏറെ പ്രധാനപ്പെട്ട വസ്തുത. അതിനാല്‍ത്തന്നെ മലേഷ്യയില്‍ നടക്കുന്ന പ്രതിരോധ ഉച്ചകോടിയില്‍ ഈ പ്രശ്‌നവും ഉള്‍പ്പെടുത്തും, കാര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.















