നീലേശ്വരം: ബിജെപി സ്ഥാനാര്‍ത്ഥി ടി.ടി.സാഗറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫഌക്സില്‍ നിന്നും തലമാത്രം വെട്ടിയെടുത്ത് അടുത്തുള്ള മരത്തില്‍ കെട്ടിതൂക്കി സിപിഎമ്മുകാര്‍ അരിശം തീര്‍ത്തു. കുഞ്ഞിപ്പൊളിക്കാല് വാര്‍ഡില്‍ മത്സരിക്കുന്ന ടി.ടിസാഗര് സിപിഎം നേതാക്കള്‍ അണികളോട് കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് സിപിഎം അംഗത്വം രാജിവെച്ച് കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേരുകയായിരുന്നു. ഇതിനെതുടര്‍ന്ന് ചാത്തമത്ത് ഭാഗങ്ങളില്‍ വ്യാപകമായി സിപിഎമ്മുകാര്‍ അക്രമണങ്ങള്‍ അഴിച്ച് വിട്ടിരുന്നു. സാഗറിന്റെ വീട് അന്ന് അക്രമിക്കുകയും മൊട്ടോര്‍ സൈക്കിള്‍ അഗ്നിക്കിരയാക്കുകയും ഉണ്ടായിട്ടുണ്ട്.
നീലേശ്വരം മുനിസിപ്പാലിറ്റിയിലേക്ക് ഇടത് മുന്നണിയുടെ ചെയര്മാന് സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന കുഞ്ഞിപ്പൊളിക്കാളില് സാഗറിന്റെ തെരഞ്ഞെടുപ്പ് പര്യാടനം ഇടത് വലത് മുന്നണികള്‍ക്ക് വന്‍ തലവേദനയാണ് സൃഷ്ടിച്ചത്. 11, 12, 13, 16, 18 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട നിലയിലാണ്. നീലേശ്വരം മേഖലയില്‍ ഇടത് വലത് മുന്നണികള്‍ക്ക് സ്വാധീനം നഷ്ടപ്പെടുന്നതില്‍ വിറളിപൂണ്ട് അവര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമണങ്ങളില്‍ മുനിസിപ്പല്‍ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സാഗറിന്റെ തെരഞ്ഞെടുപ്പ് ഫഌക്സ് ബോര്‍ഡില്‍ നിന്ന് തല വെട്ടിമാറ്റിയതില്‍ സംഭവത്തില്‍ നീലേശ്വരം പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: