കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 17 ദിവസത്തെ വാശിയേറിയ ശബ്ദപ്രചാരണത്തിന് ഇന്നലെ സമാപനമായി. ഇന്നത്തെ നിശബ്ദ പ്രചാരണത്തിനൊടുവില്‍ നാളെ ജില്ലയിലെ 952163 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്. ജില്ലയിലെ എല്ലാഭാഗങ്ങളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശം നടന്നു. വൈകുന്നേരം മൂന്നു മണിമുതല്‍ ഗ്രാമ നഗരപ്രദേശങ്ങളില്‍ വാഹനങ്ങളില സ്ഥാനാര്‍ത്ഥികളെയും വഹിച്ചു കൊണ്ട് ബാന്ഡുമേളങ്ങളോടെ നഗരപ്രദക്ഷിണം നടത്തി അവസാനദിവസത്തെ പ്രചാരണം ഗംഭീരമാക്കി. തെരുവ് വീഥികളെ പ്രകമ്പനം കൊളളിച്ച് വിജയത്തിന്റെ സൂചനകള്‍ നല്കി കൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കൊട്ടിക്കലാശം നടത്തി.
ബിജെപിക്ക് ശക്തമായ പ്രചരണ മുന്നേറ്റം ഇത്തവണ നടത്താന്‍ സാധിച്ചു. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താനും പുതിയ വാര്‍ഡുകള്‍ പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍ പയറ്റിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയില്‍ ആകെയുള്ള 43 വാര്‍ഡുകളില്‍ 30 വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നു. നിലവിലുള്ള 5 സീറ്റ് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തിയിരിക്കുന്നത്. ബിജെപി ഭരിച്ച പഞ്ചായത്തുകളിലും സ്വാധീനമുറപ്പിച്ച വാര്‍ഡുകളിലും നടപ്പിലാക്കിയ വികസനങ്ങള്‍ മാത്രം മതി ബിജെപിയുടെ വിജയത്തിന്. കൂടാതെ ഇരുമുന്നണികള്‍ക്കും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വന്നിട്ടുളള അപചയങ്ങളും ബിജെപിക്ക് അനുകൂലമാകും. കാസര്‍കോട് നഗരസഭയില്‍ 21 വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നുണ്ട്.
സിപിഎമ്മിന്റെയും കോ ണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്ട്രീയവും ബാര്‍കോഴക്കേസില്‍ കെ.എംമാണിയുടെ പങ്ക് തെളിയിച്ചുകൊണ്ടുള്ള കോട തി വിധിയും കേസില്‍ വെള്ളം ചേര്‍ത്തെന്ന് സമ്മതിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ രാജിയും ജനങ്ങള്‍ കാണുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കോടതിവിധി പ്രതികൂലമായി ബാധിക്കും. ഇരുമുന്നണികളും ഭരിച്ച പഞ്ചായത്തുകളിലും വികസനമില്ലാത്ത അവസ്ഥയും അവയ്ക്കെതിരെയു ള്ള വോട്ടര്‍മാരുടെ പ്രതികരണവും ബിജെ പി സ്ഥാനാര് ത്ഥികള്‍ക്ക് ഗൃഹസമ്പര്‍ക്ക വേളകളില്‍ നേരിട്ടറിയാന്‍ കഴിഞ്ഞിരുന്നു.
ഫലപ്രഖ്യാപനത്തിന് മുന്നേ തന്നെ ജില്ലയില്‍ ബി ജെപി കൈവരിക്കാന്‍ പോ കുന്ന വിജയം മുന്‍കൂട്ടി കണ്ട ത് സിപിഎമ്മാണ്. മടിക്കൈ, ബേഡഡുക്ക തുടങ്ങിയ സിപി എം ഭരിക്കുന്ന പഞ്ചായത്തുകളില്‍ ബിജെപിയുടെ പ്രചാരണം തടയാനുണ്ടായ കാരണം വ്യക്തമാക്കുന്നത് അതാണ്. കാസര്‍കോട് നഗരസഭയില്‍ വന്‍ മുന്നേറ്റമായിരിക്കും ഇത്തവണ ബിജെപി നടത്താന്‍ പോകുന്നത്.
ജില്ലാ പഞ്ചായത്ത് എടനീര്‍ ഡിവിഷനില്‍ മത്സരിക്കുന്ന ബി ജെപി ജില്ലാ ജനറല്‍ സെക്രട്ടറി അ ഡ്വ.കെ.ശ്രീകാന്ത വന്‍ ഭൂരിപക്ഷ ത്തോടെ വിജയിക്കുമെന്ന സൂചനയാണ് കൊട്ടിക്കലാശം പൂര്‍ത്തിയാകുമ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭയിലെ ഹൊസ്ദൂര്‍ഗ്, അജാനൂര്‍ പഞ്ചായത്തി ലെ മാവുങ്കാല്‍ എന്നിവടങ്ങളില്‍ വൈകുന്നേരം മുന്ന് മണിക്കുതന്നെ പ്രവര്‍ത്തകരുടെ ആവേശ്വോജ്വലമായ കൊട്ടിക്കലാശം ആരംഭിച്ചു.
ബിജെപിക്ക് നിര്‍ണായക സ്വാ ധീനമുള്ള മലയോര പഞ്ചായത്തായ കള്ളാര്‍, പനത്തടി പഞ്ചായത്തിന്റെ വിവിധ വാര് ഡുകളില് തുറന്ന വാഹനങ്ങളില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നിറഞ്ഞ ജയ് വിളികള്‍ മുഴങ്ങി. കള്ളാര്‍ പഞ്ചായത്തിലെ സിറ്റിംഗ് സീറ്റായ പതിനാലാം വാര് ഡില് ബാന്ഡുമേളത്തൊടെയാണ് കൊട്ടിക്കലാശം നടത്തിയത്. കഴി ഞ്ഞ തവണ സംവരണ സീറ്റായിരുന്ന ഇവിടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള പ്രവര്ത്ത ന തന്ത്രങ്ങളായിരുന്ന നേതാക്കള്‍ ആവിഷ്കരിച്ചത്. 14 വാര്‍ഡുകളുള്ള പഞ്ചായത്തി ല്‍ ബിജെപി അഞ്ച് സീറ്റുകള്‍ നേടും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റായിരുന്നു ബിജെപിക്ക്. പ്രചാരണങ്ങള്‍ക്ക് ശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊട്ടിക്കലാശത്തില്‍ വിജയത്തിന്റെ മാറ്റൊലിയുയര്ന്നു. നൂറുകണക്കിനാളുകളാണ് അവസാന ശബ്ദ പ്രചാരണത്തില്‍ അണിനിരന്നത്.
നാളത്തെ നിശബ്ദ പ്രചാരണവും കൂടി കഴിഞ്ഞാല്‍ വിജയത്തിന്റെ നാളുകളാണ് ബിജെപിയെ കാത്തിരിക്കുന്നത്. ഇടത് വലത് മുന്നണികളുടെ ജനദ്രോഹ നടപടിക ള്‍ക്കെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും നാളെ നടക്കാന്‍ പോകുന്നതെന്ന സൂചനകള്‍ പ്രചാരണം അവസാനിക്കുന്നതോട വ്യക്തമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: