Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആവേശക്കടലില്‍ കൊട്ടിക്കലാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 11:44 am IST
inKollam

കൊല്ലം: തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് ഇന്നലെ നടന്ന കലാശക്കൊട്ട് നാടിന്റെ മുഴക്കമായി. കലാശക്കൊട്ടില്‍ ഇക്കുറി ജനങ്ങളുടെ ശ്രദ്ധാകേന്ദ്രം ബിജെപിയായിരുന്നു. ഏറ്റവും ആകര്‍ഷകമായതും ബിജെപിയുടെ പ്രചാരണമായിരുന്നു. ചെണ്ടമേളത്തിന്റെയു പ്രത്യേക ബാന്റ് മേളത്തിന്റെയും അകമ്പടിയിലായിരുന്നു കലാശക്കൊട്ട്.

സ്ത്രീകളുടെ ചെണ്ടമേളവും ശിങ്കാരിമേളവും താളവിസ്മയം തീര്‍ത്തപ്പോള്‍ അണികളുടെ ആവേശം അലതല്ലുന്ന കാഴ്ചയായിരുന്നു ഇന്നലെ വൈകുന്നേരം നഗരത്തില്‍ കണ്ടത്. കലാശക്കൊട്ടിന് മാറ്റ് കൂടിയപ്പോള്‍ പലയിടത്തും ബിജെപി മാത്രമായി. പബ്ലിസിറ്റി വാഹനങ്ങളില്‍ വാദപ്രതിവാദങ്ങള്‍ തകര്‍ത്തപ്പോള്‍ ചിലര്‍ പാരടി ഗീതങ്ങളിട്ട് അതിനെ പ്രതിരോധിച്ചു. സരിതയും ബിജുരമേശും ബാര്‍ കോഴയും കോണ്‍ഗ്രസിന് വിനയായപ്പോള്‍ ടി.പി വധവും അക്രമ രാഷ്‌ട്രീയവും കൊലപാതക രാഷ്‌ട്രീയവും ഗുരുനിന്ദയും സിപിഎമ്മിനെ വെട്ടിലാക്കി. കോര്‍പ്പറേഷന്റെ കലാശക്കൊട്ടിന് മുഖം മാറിയ ചിന്നക്കടയായിരുന്നു സാക്ഷിയായത്. 53 ഡിവിഷനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ വാഹനങ്ങളും പ്രവര്‍ത്തക സംഘവും അതാത് ഡിവിഷനിലെ പ്രചരണത്തിന്റെ സമാപനം കുറിച്ച് ചിന്നക്കടയിലെത്തി. ജില്ലയിലാകെ പതിനായിരക്കണക്കിന് വാഹനങ്ങള്‍ പ്രചരണത്തിന് അണിനിരന്നു. വാഹനങ്ങളില്‍ പലതും മുന്‍കൂട്ടി പോലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയിരുന്നു.

കൊട്ടിയം, കുണ്ടറ, ശാസ്താംകോട്ട, ചവറ. കുന്നത്തൂര്‍, കരുനാഗപ്പള്ളി, ഓച്ചിറ, കൊട്ടാരക്കര, ചാത്തന്നൂര്‍, പരവൂര്‍, പാരിപ്പള്ളി, പുനലൂര്‍, പത്തനാപുരം, അഞ്ചല്‍, നെടുമണ്‍കാവ്, എഴുകോണ്‍, പുത്തൂര്‍, അഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് പ്രധാന കൊട്ടിക്കലാശങ്ങള്‍ നടന്നത്. അതേ സമയം കലാശക്കൊട്ടിന് സുരക്ഷയൊരുക്കാന്‍ അയല്‍ജില്ലകളില്‍ നിന്നടക്കം വന്‍പോലീസ് സന്നാഹത്തെയാണ് ജില്ലയില്‍ ക്രമീകരിച്ചിരിന്നത്. കലാശക്കൊട്ട് മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും രംഗത്തുണ്ടായിരുന്നു. പ്രചരണം മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ നേരിടാന്‍ ജില്ലയിലെ പ്രധാന പോലീസ് ഓഫീസര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍സിപ്പാലിറ്റികളുടെ കേന്ദ്രങ്ങളിലും പഞ്ചായത്തുകളിലും കൊട്ടിക്കലാശം നടന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന പ്രശ്‌നബാധിതപ്രദേശങ്ങളില്‍ കൊട്ടിക്കലാശത്തിന്റെ നിയന്ത്രണ ചുമതല അതാത് എസ്‌ഐമാര്‍ക്കായുരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലയില്‍ ആകെ ഒരു കോര്‍പ്പറേഷനും 68 പഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളുമാണ് ഉള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാപഞ്ചായത്തിലേക്കുമായി 1597 പ്രതിനിധികളാണ് ജനഹിതം തേടുന്നത്. ഇതില്‍ ബിജെപി ആദ്യമായി കോര്‍പ്പറേഷനില്‍ 52 സീറ്റുകളിലും ജില്ലാ പഞ്ചായത്തില്‍ 25 സീറ്റുകളിലും ബ്ലോക്ക് പഞ്ചായത്തില്‍ 146 സീറ്റുകളിലും പഞ്ചായത്തില്‍ 1094 സ്ഥലത്തും മുന്‍സിപ്പാലിറ്റികളില്‍ 89 സ്ഥലത്തുമാണ് മത്സര രംഗത്ത് ഉള്ളത്.

എസ്എന്‍ഡിപിയുടെ പിന്തുണയും കെപിഎംഎസ്, വിശ്വകര്‍മ്മജര്‍ തുടങ്ങി നിരവധി സാമുദായിക സംഘടനകളുടെ പിന്‍ബലവും ബിജെപിക്ക് ലഭിക്കുന്നുണ്ട്. ജില്ലയിലാകെ നാനൂറോളം ജനപ്രതിനിധികള്‍ ബിജെപിക്കുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 23 മെമ്പര്‍മാരാണ് ബിജെപിക്കുള്ളത്. ഇതില്‍ പലതും ബിജെപി സ്ഥിരമായി ജയിച്ചുവരുന്നവയാണ്.

കുന്നത്തൂരില്‍ നടന്ന കൊട്ടിക്കലാശത്തിന് വന്‍പകിട്ടായി രുന്നു. പ്രചരണത്തില്‍ ബിജെപിയാണ് മുന്നില്‍ നിന്നത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്ന വിളംബരമായി കൊട്ടിക്കലാശം മാറി. മൈനാഗപ്പള്ളി പഞ്ചായത്തില്‍ മാത്രം മെമ്പറുള്ള ബിജെപി ഇക്കുറി രണ്ട് പഞ്ചായത്തുക്കള്‍ ഭരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഇന്ന് നിശബ്ദ പ്രചരണം നടക്കും. നാളെ രാവിലെ 7 മുതലാണ് വോട്ടെടുപ്പ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.