കാസര്‍കോട്: മാറിമാറി ഭരിച്ചു കൊണ്ടിരിക്കുന്ന ഇടത് വലത് മുന്നണികള്‍ മത്സ്യ മേഖലകള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുകയാണെന്ന് കസബ കടപ്പുറത്തെ മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അവര്‍ വീണ്ടും കപട വാഗ്ദാനങ്ങളുമായി തൊഴിലാളികളെ സമീപിക്കുന്നതില്‍ അമര്‍ഷം പടരുകയാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ക്കെതിരെ വോട്ടിലൂടെ പ്രതികരിക്കാന്‍ തയ്യാറെടുക്കുകയാണ് തൊഴിലാളികള്‍.
ഹാര്‍ബ്ബര്‍ നിര്മ്മാണമെന്നു പറഞ്ഞ് കസബ്ബ കടപ്പുറത്ത് പുളിമൂട്ട് നിര്‍മ്മാണം ആരംഭിക്കുകയും അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി മത്സ്യമാര്‍ക്കറ്റ് പണി കഴിപ്പിച്ചു. പക്ഷെ സ്ത്രീകളായ മത്സയ തൊഴിലാളികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് ഇത് പണി കഴിപ്പിച്ചതെന്ന് ആദ്യം മുതല്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സത്രീകളായ മത്സ്യ തൊഴിലാളികളെ മാര്‍ക്കറ്റില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള മുസ്ലീം ലീഗുകാരുടെ ശ്രമങ്ങള്‍ക്ക് കോണ്ഗ്രസ്സുകാര് കൂട്ട് നിന്നതായി ബിജെപി കടപ്പുറം വാര്‍ഡ് കമ്മറ്റി പറഞ്ഞു. ശ്രീകുറുമ്പ ക്ഷേത്ര കമ്മറ്റിയുടെ സഹായത്തോടെ ഇരുന്നൂറോളം വരുന്ന സ്ത്രീകളായ മത്സ്യ തൊഴിലാളികള്‍ ഫിശിംഗ് കട്ടിംങ് സെന്റ്ര് തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായി കള്ള പരാതി കൊടുത്ത് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു. മത്സ്യ തൊഴിലാളികളെ ബുദ്ധിമുട്ടുകളില്‍ നിന്ന് ബുദ്ധിമുട്ടുകളിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുന്ന ഇടത് വലത് മുന്നണികള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രതികരിക്കണമെന്ന് ബിജെപി 1, 36, 37, 38 വര്‍ഡ് കമ്മറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഷിബു, സതീശ്, മനു, രമേശ്, വിപിന്‍, രാജന്, പത്മനാഭന് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഗണേശന് സ്വാഗതവും ശരത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: