കാഞ്ഞങ്ങാട്: കളളാര്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി ജനങ്ങളെ സമീപിക്കുന്നത് തികഞ്ഞ ആത്മവിശ്വാത്തില്‍. ഇരുമുന്നണികള്‍ക്കും അവരും വാര്‍ഡുകളില്‍ വികസനം മഴമുടക്കികളാകുമ്പോള് ബിജെപിക്ക് കാട്ടിക്കൊടുക്കുവാന്‍ വികസനങ്ങള്‍ ഏറെ. കള്ളാര്‍ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡ് മാത്രമാണ് കഴിഞ്ഞ തവണ ജയിക്കാന്‍ സാധിച്ചത്. എന്നാല്‍ വിജയിച്ച വാര്‍ഡില്‍ വികസനങ്ങള്‍ നടത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. വികസനം വോട്ടാക്കി മാറ്റി കൂടുതല്‍ വാര്‍ഡുകളില്‍ പ്രാതിനിധ്യമുറപ്പിക്കാനാണ് ബിജെപിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ തവണ സംവരണ വാര്‍ഡായിരുന്നത് ഇത്തവണ ജനറല്‍ വാര്‍ഡാണ്. കെ.അംബികയാണ് ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥി.
വാര്‍ഡിലെ പ്രധാന വികസനമാണ് നാലര ലക്ഷം രൂപ ചിലവില്‍ നിര്‍മണം നടത്തിവരുന്ന വാഴവളപ്പ്-ഒരള കോളനി റോഡ്. ഇതില്‍ ആദ്യത്തെ നൂറ് മീറ്റര്‍ റോഡിന്റെ ടാറിംഗ് നടത്തിക്കഴിഞ്ഞു. മറ്റുഭാഗങ്ങള്‍ ഫോര്മേഷന് കഴിഞ്ഞു. കേന്ദ്ര പദ്ധതിയില്‍ വാഴവളപ്പ്- ആടകം വരെ പ്രധാനമന്ത്രി ഗ്രാമീണ സടക് യോജയില്പ്പെടുത്തിയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 1,88,29000 രൂപയാണ് നിര്‍മാണ ചിലവ്. വിവിധ പദ്ധതികളിലായി 150 പെന്ഷന്. 40 വീടുകള്‍, എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് വീട് നവീകരിക്കുന്നതിനായി ഫണ്ട് എന്നിവ ചെയ്യാന്‍ സാധിച്ചു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി വാഹനവായ്പ. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും 45 ലക്ഷം രൂപ ചിലവില്‍ മഞ്ഞങ്ങാനത്ത് ചെക്ക് ഡാമും അനുബന്ധ റോഡും നിര്‍മിച്ചു. പുതിയ 4 റോഡ് പഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ പെരുമ്പള്ളിയില്‍ നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയില്‍ നിന്നും ഒരള, ചീറ്റക്കാല്‍ കോളനികളിലേക്ക് മാത്രമായി കുടിവെളളമെത്തിക്കാന്‍ പ്രത്യേക സംഭരണികള്‍, മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ പുഴയുടെ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് 8 ലക്ഷം രൂപ എന്നിവ വികസന നേട്ടമാണ്. കൃഷി മേഖലയില്‍ 2,27000 രൂപ അനുവദിച്ചിട്ടുണ്ട്. വാഴവളപ്പ്- ഒരള റോഡില്‍ 1.77000 രൂപ ചിലവില്‍ തെരുവ് വിളക്ക് സ്ഥാപിച്ചു. മാവുങ്കാല്‍, ഒരള എന്നിവടങ്ങളിലെ നാളികേര ഉല്പാദക സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. ഏകദേശം 7 ലക്ഷത്തോളം രൂപ വിവിധ റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി വിനിയോഗിച്ചു.
എആര്‍ഡബ്ല്യുഎസ്എസ് പദ്ധതിയില്‍ നാണംകുടല്‍ കുടിവെള്ള പദ്ധതിക്കായി 10 ലക്ഷം അനുവദിച്ചു. തടയണ നിര്‍മാണത്തിന് 68000 രൂപയും ചികിത്സാ സഹായമായി 60000 രൂപയും നല്കി. അഞ്ച് വര്‍ഷം കൊണ്ട് വിവിധ റോഡുകള്‍ക്ക് ഒരുകോടിയോളം രൂപ നല്കി ഗതാഗതം കാര്യക്ഷമമാക്കി. 8.5 ലക്ഷം രൂപ ചിലവില്‍ മഞ്ഞങ്ങാനം-കോഴിമുള്ള് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കി. രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതി പദ്ധതിയില്‍പ്പെടുത്തി ഒരള തട്ട്, താഴെ ഒരള, തുമ്പോടി, മഞ്ഞങ്ങാനം കോളനികള്‍ വൈദ്യുതീകരിച്ചു. വാഴവളപ്പ്-ചീറ്റക്കാല്‍ തട്ട് വരെ ജില്ലാ പഞ്ചായത്തില്‍ സമ്മര്‍ദ്ദം ചെലുത്തി റോഡ് നിര്‍മിക്കാന്‍ സാധിച്ചു. വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിന് 4 പേര്‍ക്ക് ധനസഹായം നല്കി. കള്ളാര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്ന വാര്‍ഡാണ് പതിനാലാം വാര്‍ഡായ മഞ്ഞങ്ങാനം. വാര്‍ഡിലെ അംഗമായിരുന്ന എച്ച്.ഗോപി നടപ്പിലാക്കിയ വികസനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി മറ്റുവാര്‍ഡുകളില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. എച്ച്.ഗോപി ജില്ലാ പഞ്ചായത്ത് ബേഡകം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയയി മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: