കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്: ബിജെപി കാഞ്ഞങ്ങാട് മണ്ഡലം മുന്‍ പ്രസിഡന്റും കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലറുമായിരുന്ന അജയകുമാര്‍ നെല്ലിക്കാട്ടിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി നിലപാടിനെതിരെ പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കല്‍ നടപടിയെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു.
അജയകുമാര്‍ നെല്ലിക്കാട്ടിനെ കൂടാതെ രാജീവന് കാനത്തില്‍, സുരേഷന്‍ പൊക്കളത്ത്, സുരേന്ദ്രന് എന്‍, സി.എച്ച്.ദാമോദരന്‍, മോഹനന്, നാരായണന് (ശാസ്ത) എന്നിവരെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി തീരുമാനം അംഗീകരിക്കാത്ത ആരെയും പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ബിജെപിയുടെ ശക്തികേന്ദ്രവും സിറ്റിംഗ് സീറ്റുമായ ഒമ്പതാം വാര്‍ഡായ അത്തിക്കോത്ത് ബിജെപി ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നതിനാണ് അജയനെ പുറത്താക്കിയത്. നിലവില്‍ പി.വസന്തയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വസന്തയാണ് ഇവിടെ മത്സരിച്ച് ജയിച്ചത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടനെ വാര്‍ഡിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ അജയന് നെല്ലിക്കാട്ടിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്. പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
പാര്‍ട്ടി കീഴ്വഴക്കം അനുസരിച്ച് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചുകഴിഞ്ഞാല്‍ ലിസ്റ്റ് ബിജെപി മണ്ഡലം നേതൃത്വം വഴി ജില്ലാ നേതൃത്വത്തിന് കൈമാറുകയും ജില്ലാ നേതൃത്വം അന്തിമ തീരുമനമെടുക്കുകയാണ് പതിവ്. ജില്ലാ നേതൃത്വത്തിന് ലഭിച്ച ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അത്തിക്കോത്ത് വാര്‍ഡില്‍ അജയന് നെല്ലിക്കാട്ട് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ അണികള്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ മത്സരിക്കാന്‍ മറ്റേതെങ്കിലും വാര്‍ഡ് തരാമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയെങ്കിലും അജയന് അതിന് തയ്യാറായില്ല. നേതൃത്വത്തിന്റെ തീരുമാനത്തെ വകവെയ്ക്കാതെ അജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ മണ്ഡലം നേതാക്കളില്‍ ചിലരെ അജയനുമായി ചര്‍ച്ച നടത്തി മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാന് നിയോഗിച്ചെങ്കിലും അജയന് തയ്യാറായില്ല. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടിയെ വെല്ലുവിളിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പങ്കെടുത്ത യോഗത്തില്‍ അജയന് നെല്ലിക്കാട്ടിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭ മുന്‍ കൗണ്‍സിലറായിരുന്ന കാലത്ത് സാമ്പത്തിക അച്ചടക്കമില്ലാതെ വഴിവിട്ട പ്രവര്‍ത്തനം നടത്തി പാര്‍ട്ടിക്ക് സല്‍പേരിന് കളങ്കമുണ്ടാക്കിയിരുന്നതായും ആരോപണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: