കാഞ്ഞങ്ങാട്: പടന്നക്കാട് വലിയവീട് തറവാട് പത്താമുദയം ഇന്നും, കളിയാട്ടം 29, 30 തീയ്യതികളിലും നടക്കും. 29ന് രാത്രി തെയ്യം കൂടല്‍, അഞ്ഞൂറ്റാന്‍, വിഷ്ണുമൂര്‍ത്തി, മോന്തിക്കുളിയന്‍, കുണ്ടാര്‍ ചാമുണ്ഡി. പൊട്ടന്‍തെയ്യം എന്നീ തെയ്യക്കോലങ്ങളുടെ തോറ്റങ്ങളും കുളിച്ചേറ്റവും. തുടര്‍ന്ന് ചെറിയ ഭഗവതി, അമ്മ ദൈവം, പൂതം, അച്ഛന് ദൈവം, പൊട്ടന്‍തെയ്യം എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. 30ന് രാവിലെ മുതല്‍ രക്തചാമുണ്ഡി, കുണ്ടാര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കമ്മാടത്ത് ഭഗവതി, ഗുളികന്, ഉച്ചൂളിക്കടവത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് ഒരു മണി ക്ക് അന്നദാനം. നാല് കോലധാരി സമുദായങ്ങളായ വണ്ണാന്‍, അഞ്ഞൂറ്റാന്‍, മലയന്‍, കോപ്പാളന്‍ എന്നിവര്‍ ഒരേ ദിവസം കെട്ടിയാടുന്ന അപൂര്‍വ്വം തറവാടുകളിലൊന്നാണ് വലിയ വീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: