കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളും മറ്റ് പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിന് നിശ്ചിത കേന്ദ്രങ്ങളില്‍ വിതരണത്തിനായി ചുമലതപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ഹാജരാകണം. ബ്ലോക്ക് പഞ്ചായത്ത് നഗരസഭകള്‍ എന്നിവിടങ്ങളില്‍ പോളിം ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും അതാത് ബ്ലോക്ക് മുനിസിപ്പാലിറ്റിക്ക് നിശ്ചയിച്ച വിതരണ കേന്ദ്രങ്ങളിലാണ് ഹാജരാകേണ്ടത്. റിസര്‍വ്വ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിയമന ഉത്തരവുകളില്‍ തെറ്റായ വിതരണ കേന്ദ്രം കാണിച്ചിട്ടുണ്ടെങ്കില്‍ അത്തരം ഉത്തരവുകളുടെ ശരിയായ നിയമന ഉത്തരവിന്റെ പകര്‍പ്പ് അതാത് ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റിയെ സമീപിച്ചാല്‍ ലഭിക്കും. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ ഉദ്യോഗസ്ഥര്‍ക്ക് കുമ്പള ഗവ ഹയര്‍സെക്കന്ററി സ്കൂളും കാസര്‍കോട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും കാസര്‍കോട് മുനിസിപ്പാലിറ്റിക്കും ഗവ.കോളേജ് കാസര്‍കോട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂള്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് നെഹ്റു കോളേജ് കാഞ്ഞങ്ങാട്,പരപ്പ ബ്ലോക്ക് പഞ്ചായത്തിന് പരപ്പ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിക്ക് ഹോസ്ദുര്‍ഗ് ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നീലേശ്വരം മുനിസിപ്പാലിറ്റിക്ക് രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍ നീലേശ്വരവുമാണ് വിതരണ സ്വീകരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: