പാലക്കുന്ന്: ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും ജനങ്ങളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മഹിള മോര്‍ച്ച ദേശീയ സമിതി അംഗം സുനിത നമ്പ്യാര്‍. ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി പാലക്കുന്നില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
നാട്ടില്‍ നടക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പല പ്രശ്നങ്ങളും ബിജെപിയുടെയും മോദി സര്‍ക്കാരിന്റെയും തലയില്‍ കെട്ടിവെയ്ക്കാന്‍ ഇടത് വലത് മുന്നണികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഫീഫിന്റെ കാര്യത്തെകുറിച്ച് സംസാരിക്കാതിരിക്കുമ്പോള്‍ ഡിവൈഎഫ്ഐ പോലുള്ള ഇടതു പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തുന്നു, സുനിത നമ്പ്യാര്‍ പറഞ്ഞു. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
ബിജെപി ജയിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഇരുമുന്നണികളിലും പ്രകടമായ വിഭ്രാന്തിയാണ് ഇതിന് കാരണമെന്നും അവര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കേരള ചരിത്രത്തില്‍ മാറ്റത്തിന്റെ വിധിയെഴുത്ത് നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വൈ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന്, മഹിള മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അനിത ആര് നായ്ക്, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് എരോല്‍ സംബന്ധിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിവേക് സ്വാഗതവും സെക്രട്ടറി ദിനേശന് ഞെക്ലി നന്ദിയും പറഞ്ഞു
ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി പാലക്കുന്നില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം മഹിള മോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗം സുനിത നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: