ഏലപ്പാറ: അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ ശക്തി തെളിയിക്കാനൊരുങ്ങുകയാണ് ബിജെപി. അയ്യപ്പന്‍കോവിലില്‍ ബിജെപി ആകെയുള്ള 14 വാര്‍ഡില്‍ 13ലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ മുന്നിട്ടു നിന്നിരുന്ന വാര്‍ഡുകള്‍ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അയ്യപ്പന്‍കോവില്‍ ഒന്നാം വാര്‍ഡില്‍ ലീന ശാരംഗദനാണ് മത്സരിക്കുന്നത്. ഒന്നാം വാര്‍ഡ് ബിജെപിയ്ക്ക് ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള വാര്‍ഡാണ്. മൂന്നാം വാര്‍ഡില്‍ പി.എം വിനോദാണ് മത്സരിക്കുന്നത്. ബിജെപിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് കടന്നുവന്നയാളാണ് വിനോദ്. മാട്ടുക്കട്ടയില്‍ ബിഎംഎസിന്റെ പ്രവര്‍ത്തനം ശക്തമാണെന്നുള്ളത് ഇവിടെ ബിജെപിയ്ക്ക് ജയപ്രതീക്ഷ നല്കുന്നു. ആറാം വാര്‍ഡില്‍ മത്സരിക്കുന്നത് ദിവാകരന് പുല്ലത്താണ്. ഏഴാം വാര്‍ഡില്‍ മത്സരിക്കുന്നത് മുരുകേശ്വരി പറമേട് ആണ്. സുല്‍ത്താനിയ പ്രദേശം ഉള്‍പ്പെടെ ഈ പ്രദേശം തോട്ടം മേഖലയാണ്. ഇവിടെയുള്ളവര്‍ തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുരുകേശ്വരിയുടെ വിജയം ആഗ്രഹിക്കുന്നു. എട്ടും ഒന്‍പതും വാര്‍ഡുകളില്‍ മത്സരിക്കുന്ന മിനിമോള്‍ എം, പാര്‍വ്വതി മോഹനന് എന്നിവര്‍ ബിജെപിയുടെ ശക്തരായ സ്ഥാനാര്‍ത്ഥികളാണ്. ചപ്പാത്ത് പത്താം വാര്‍ഡില്‍ ലിജി രമണന്, പതിനൊന്നാം വാര്‍ഡില്‍ സുമംഗല, പന്ത്രണ്ടാം വാര്‍ഡില്‍ പ്രദീപ് പി.വി എന്നിവരും മത്സരിക്കുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ശക്തി തെളിയിക്കാന്‍ ബിജെപി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി സജ്ജമായിയെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: