വഴിത്തല: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു, വഴിമാറിയത് വന്‍ ദുരന്തം. വഴിത്തല- മാറിക റോഡില്‍ തറയാനിയില്‍ രാജു സ്കറിയയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ തീപിടിച്ചത്. പുലര്‍ച്ചെ പാചകത്തിനിടെ ഗ്യാസ് ലീക്കായി ഗ്യാസുകുറ്റിക്ക് തീ പിടിക്കുകയായിരിന്നു. വീട്ടുകാരുടെ സമയോജിതമായ ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവാകുകയായിരുന്നു. തീ പിടിച്ച ഉടന്‍ ഗ്യാസ് സിലിണ്ടര്‍ പുരയിടത്തിനു വെളിയിലേക്ക് മാറ്റിയതാണ് അപകടം ഒഴിവാക്കിയത്. തൊടുപുഴയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് സിലിണ്ടറിലെ തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: