തിരുവല്ല: പൂര നഗരികളുടെ നിറസാന്നിധ്യമായ തിരുവല്ല ചൂരൂര്‍മഠം രാജശേഖരനെ കഴിഞ്ഞ ദി വസം രാത്രിക്ക് പഴയ പാപ്പാന് അഴിച്ചുകൊണ്ടുപോയതായി പരാതി. തിരുവല്ല കായംകുളം റൂട്ടിലെ മണിപ്പുഴക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തളച്ചിരുന്ന രാജശേഖരനെ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടുകൂടി മുന്‍ പാപ്പാന് മാടപ്പള്ളി പുതിയ മഠത്തില്‍ മണിക്കുട്ടന് അഴിച്ചുകൊണ്ട് പോവുകയായിരുന്നു. വിവരം അറിഞ്ഞ ഉടമ ശ്രീകുമാര്‍ പോലിസിന്റെ സഹായത്തോടെ ആനയെ തിരിച്ചു കൊണ്ടുവന്നു. ഉടമയുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ആനയെ അഴിച്ചുകൊണ്ട് പോകാ ന് കാരണമെന്നാണ് സൂചന. ദേവസ്വംബോര്‍ഡില്‍ ജോലികിട്ടിയ ശേഷം മണിക്കുട്ടന് തിരുനക്കര ശിവന്റെ രണ്ടാം പാപ്പാനായി ജോലി നോക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: