തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബിജെപിയുടെ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ജില്ല, ബ്ലോക്ക്, വാര്‍ഡ് സ്ഥാനാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളും പോസ്റ്ററുകളുമാണ് കഴിഞ്ഞദിവസം നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളിലാണ് വ്യാപകമായി ഇവ നശിപ്പിക്കപ്പെട്ടത്. സ്വാമിപാലം ജംഗ്ഷന്, പെരിങ്ങര കാരക്കല്‍ റോഡ്, കാവുംഭാഗം ചാത്തങ്കേരി റോഡ് എന്നിവിടങ്ങളിലായി നൂറോളം പോസ്റ്ററുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.
പലയിടങ്ങളിലെയും ബോര്‍ഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോകള്‍ക്ക് മുമ്പില്‍ ചെളിവാരി എറിയുക, കരിയോയില്‍ പ്രയോഗം നടത്തുക എന്നിവയും വ്യാപകമായിട്ടുള്ളതായി പഞ്ചായത്തിന്റെ ചുമതലയുള്ള ബിജെപി നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് വിജയന് നായര്‍ അറിയിച്ചു. പ്രചരണ മാദ്ധ്യമങ്ങള്‍ തുടര്‍ച്ചയായി നശിപ്പിക്കുന്നത് പരാജയം മുന്നില്‍കണ്ട വിരുദ്ധ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകാണെന്ന് ബിജെപി ആരോപിച്ചു. സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കിയതായി ബിജെപി പെരിങ്ങര പഞ്ചയത്ത് കമ്മിറ്റി പ്രസിഡന്റ് ജി. വേണുഗോപാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: