മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്ക് തുടരെ രണ്ടാം ജയം. സ്വന്തം മൈതാനത്ത് എഫ്‌സി ഗോവയെ മടക്കമില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു മുംബൈ. 33ാം മിനിറ്റില്‍ സുനില്‍ ഛേത്രിയും, 48ാം മിനിറ്റില്‍ ഫ്രെഡെറിക് പിക്വോണും സ്‌കോറര്‍മാര്‍. ജയത്തോടെ അഞ്ചു കളികളില്‍ ഏഴു പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നു മുംബൈ. തോറ്റെങ്കിലും 10 പോയിന്റോടെ ഗോവ ഒന്നാമത് തുടരുന്നു. തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനത്ത്.
പിക്വോണിനെ ബോക്‌സില്‍ രാജു ഗെയ്‌ക്ക്‌വാദ് വീഴ്‌ത്തിയതിനു ലഭിച്ച പെനല്‍റ്റിയാണ് ഛേത്രി ലക്ഷ്യത്തിലെത്തിച്ചത്. ഫ്രീ കിക്കില്‍നിന്ന് പിക്വോണ്‍ രണ്ടാം ഗോള്‍ നേടിയത്. നോര്‍ദയെടുത്ത ഫ്രീ കിക്ക് ലഭിച്ച അഗ്വിലേറ പന്ത് നല്‍കിയത് പിക്വോണ്‍. പിക്വോണിന്റെ ഷോട്ട് പിഴച്ചില്ല.
















