കൊച്ചി: എട്ടാമത് ആര്‍.എസ്.സി ഇന്റര്‍നാഷണല്‍ ഫിഡേ ചെസ് ടൂര്‍ണമെന്റില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മാസ്റ്റര്‍ ഇനിയന്‍.പി ജേതാവായി. എറണാകുളം സ്വദേശി ഫിഡെ മാസ്റ്റര്‍ യു.സി. മോഹനന്‍ രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് ജില്ലാ കളക്ടറും ആര്‍.എസ്.സി ചെയര്‍മാനുമായ എം.ജി. രാജമാണിക്യം ട്രോഫികള്‍ സമ്മാനിച്ചു.
സമാപന ചടങ്ങില്‍ ആര്‍.എസ്.സി സെക്രട്ടറി എസ്.എ.എസ്. നവാസ് അധ്യക്ഷത വഹിച്ചു. എം. എഫ്രേം, വിജയകുമാര്‍, വേദാംഗ ആര്‍. പ്രഭു തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ചെസ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി. മുരളീധരന്‍ സ്വാഗതവും സെക്രട്ടറി എം. കണ്ണന്‍ നന്ദിയും പറഞ്ഞു.
















