Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിഷ്യഭാവം എന്നാല്‍ ശരണാഗതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 08:38 pm IST
in Samskriti

അര്‍ജുനനും കൃഷ്ണനും ഒന്നിച്ചു കഴിഞ്ഞവരാണ്, സുഹൃത്തുക്കളെപ്പോലെ. അക്കാലത്തൊന്നും ഭഗവാന്‍ അര്‍ജുനന് ഗീത ഉപദേശിചച്ചിട്ടില്ല. കുരുക്ഷേത്രത്തില്‍, യുദ്ധാരംഭത്തില്‍ ആകെ പതറിയാണ് അര്‍ജുനന്‍ നിന്നിരുന്നത്. ശിഷ്യഭാവം ഉണര്‍ന്നു, അര്‍ജുനന്‍ തന്റെ സാരഥിയായ കൃഷ്ണഭഗവാനെ ഗുരുവായി കണ്ടു. അര്‍ജുനനില്‍ ശിഷ്യഭാവം ഉണര്‍ന്നപ്പോഴാണ് ഭഗവാന്‍ ഗീതോപദേശം നല്കിയത്.

ഇതില്‍ നിന്ന് മക്കള്‍ മനസ്സിലാക്കേണ്ട കാര്യം ഇതാണ്. ശിഷ്യഭാവം ആണ് നമ്മളില്‍ ഉണര്‍ത്തിയേടുക്കേണ്ടത്. ശിഷ്യഭാവം എന്നാല്‍ ശരണാഗതിയാണ്. ആ സമയം പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടെ ഗുരുവായി മാറുന്നു. ഓരോ അനുഭവവും ഗുരുവായി മാറുന്നു. ഈ ഒരു ഭാവമില്ലെങ്കില്‍, എത്ര അനുഭവമുണ്ടായാലും നമ്മള്‍ ഒന്നും പഠിക്കുകയില്ല.

മക്കള്‍ ഇന്ന് അനേകം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നവരാണ് എന്ന് അമ്മയ്‌ക്കറിയാം. കൈ മുറിഞ്ഞാല്‍, മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. സെപ്റ്റിക്കാകാതെയിരിക്കാന്‍ മുറിവ് കഴുകി മരുന്ന് വെക്കണം. പല കാര്യങ്ങളെക്കുറിച്ചും ചിന്തിച്ച് മനസ്സിന്റെ ഭാരം വര്‍ധിപ്പിക്കുന്നതാണ് എല്ലവരുടെയും സ്വഭാവം. ടെന്‍ഷന്‍ നമ്മുടെ മനസ്സിനെ മാത്രമല്ല ശരീരത്തെയും ഉലയ്‌ക്കും.പല രോഗങ്ങള്‍ക്കും കാരണം ടെന്‍ഷനാണ്. മാനസിക പരിമുറുക്കം ഉള്ളവരില്‍ ശാരീരിക അസ്വസ്ഥതകളും വര്‍ധിക്കും.

ഇതില്‍ നിന്നുമുള്ള മോചനം ശരണാഗതിയിലൂടെ മാത്രമേ സാധ്യമാകൂ. അവിടത്തോടുള്ള സമര്‍പ്പണം നമ്മുടെ എല്ലാ ഭാരങ്ങളും കുറച്ചു തരും. വാസ്തവത്തില്‍ കാര്യങ്ങള്‍ ഒന്നും നമ്മുടെ ഇച്ഛയ്‌ക്കനുസരിച്ചല്ല നടക്കുന്നത്. അടുത്ത ശ്വാസം പോലും നമ്മോടൊപ്പം ഉണ്ടാകുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല. അതിനാല്‍, എല്ലാം അവിടത്തേക്കു സമര്‍പ്പിച്ചുകൊണ്ട് കര്‍മം ചെയ്യുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. പക്ഷേ, ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഉണ്ടാവാന്‍ പാടില്ല. അവിടുത്തെ ശക്തി കൊണ്ടു കര്‍മം ചെയ്യുന്നു എന്നുള്ള ഭാവമാണ് വേണ്ടത്.കര്‍മം അവിടത്തെ പൂജയായി കണ്ടു ചെയ്യണം ഈ ഒരു സമര്‍പ്പണ ഭാവത്തെയാണ് നാം വളര്‍ത്തേണ്ടത്.

ശരണാഗതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാധയുടെ കാര്യവും ഓര്‍മിക്കണം. വൃന്ദാവനത്തില്‍ നിന്നും ഭഗവാന്‍ മഥുരയ്‌ക്കുപോയ സമയം, ഗോപികകളെയോ, രാധയെയോ കൂടെ കൊണ്ടു പോയില്ല. അതിനാല്‍ അവര്‍ വളരെ ദുഃഖിതരായിരുന്നു. ഈ സമയം മധുരയില്‍ നിന്നു വൃന്ദാവനത്തിലെത്തിയ ഉദ്ധവന്‍ രാധയോടു ചോദിച്ചു:’ഭഗവാന്‍ തിരിച്ചു വരണമെന്നോ അല്ലങ്കില്‍ ഞങ്ങളെക്കൂടി മഥുരയിലേക്കു കൊണ്ടുപോകണമെന്നോ ഒക്കെയുള്ള സന്ദേശങ്ങള്‍ ഗോപികകള്‍ ഭഗവാന് അയച്ചു കാണുന്നു. രാധമാത്രം അങ്ങനെയുള്ള സന്ദേശമൊന്നും നല്‍കിക്കണ്ടില്ല. എന്താണ്?’

രാധ പറ!ഞ്ഞു:’വീട്ടിലെ യജമാനന്‍ പുറത്തു പോകുമ്പോള്‍ ജോലിക്കാരനെ കൊണ്ടുപോവുകയോ കൊണ്ടുപോകാതിരിക്കുകയോ ചെയ്യും. കൊണ്ടു പോയില്ലെങ്കില്‍ സേവകന്‍ എന്തുചെയ്യും? വീടും പരിസരവും എല്ലാം വൃത്തിയാക്കി, അദ്ദേഹം ഏല്പിച്ചിരിക്കുന്ന ജോലികളെല്ലാംചെയ്ത് അദ്ദേഹത്തെയും കാത്തിരിക്കും. ഞാന്‍ ഭഗവാന്റെ ദാസിയാണ്. അതു പോലെ എന്നെ കൊണ്ടുപോകാനോ കൊണ്ടുപോകാതിരിക്കാനോ ഉള്ള അധികാരം ഭഗവാനുണ്ട്. അവിടുന്നെന്നെ കൊണ്ടുപോയിരുന്നെങ്കില്‍ അതില്‍പ്പരം സന്തോഷം എനിക്കു വേറെയില്ല.

അതേസമയം കൊണ്ടു പോകാത്തതില്‍ ഞാന്‍ ദുഃഖിച്ചു തളര്‍ന്നുമില്ല. ഞാന്‍ എന്റെ ഹൃദയമാകുന്ന ശ്രീകോവില്‍ വൃത്തിയാക്കി പ്രേമമാകുന്ന ദീപം തെളിയിച്ചു കാത്തിരിക്കുകയാണ് ഒരു ദാസി എന്ന നിലയില്‍ അതാണെന്റെ കടമ. അതുകൊണ്ടാണ് ഭഗവാന് ഞാന്‍ പ്രത്യേക സന്ദേശം അയയ്‌ക്കാത്തത്.’

രാധയുടെ മനോഭാവമാണ് ഈശ്വരനോട് നമുക്ക് ഉണ്ടാകേണ്ടത്. ഇതാണ് ശരിയായ ഒരു ഭക്തന്റെ ഭാവം ദാസഭാവം. ഈ ഒരു ശരണാഗതിയില്‍ക്കൂടിയേ നമുക്ക് ആത്മതത്ത്വത്തെ പ്രാപിക്കാന്‍ കഴിയൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.