കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന സമഗ്ര സാഹിത്യസംഭാവനക്കുള്ള ബാലാമണിയമ്മ പുരസ്കാരത്തിന് പ്രൊഫ. എം. അച്യുതന് അര്‍ഹനായി. ഡോ. എം. ലീലാവതി, കെ.എല്‍. മോഹനവര്‍മ്മ, പ്രൊഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുത്തത്.
കവിതാ നിരൂപണത്തിലും സാഹിത്യദര്ശന ശാസ്ത്രശാഖയിലും ചെറുകഥാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും വിദേശീയ പ്രാചീന സാഹിത്യത്തില്‍ വിഖ്യാതമായ 1001 രാവുകള്പോലുള്ള ഗ്രന്ഥങ്ങളുടെ വിവര്‍ത്തനത്തിലും നോവല്‍ നിരൂപണത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള, ബഹുമുഖ സാഹിത്യരചനാ സമ്പ്രദായത്തിന് മലയാളത്തില്‍ ഏറ്റവുമധികം പോഷണം നല്‍കിയിട്ടുള്ള മഹദ്വ്യക്തിയാണ് പ്രൊഫ. എം. അച്യുതനെന്ന് പുരസ്കാരനിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ഡിസംബര്‍ ഒമ്പതിന് അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ ജ്ഞാനപീഠ ജേതാവ് പ്രതിഭാ റോയ് പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: