കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ ഗേള്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കൊച്ചിയില്‍ തുടക്കമാകും.
കേന്ദ്രീയ വിദ്യാലയ സംഘതന്‍ എറണാകുളം മേഖല ആതിഥേയത്വം വഹിക്കുന്ന മീറ്റിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയമാണ് വേദിയാകുന്നത്. നാനൂറോളം താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 30നാണ് ഫൈനല്‍.
ചാമ്പ്യന്‍ഷിപ്പ് നാളെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം അധ്യക്ഷനാകും
















