മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ എസ്പാന്യോളിന് തോല്‍വി. റയൊ വല്ലെക്കാനോയോട് മടക്കമില്ലാത്ത മൂന്നു ഗോളിന് തകര്‍ന്നു എസ്പാന്യോള്‍. റോബര്‍ട്ടോ ട്രഷോറയിലൂടെ മുന്നിലെത്തിയ വല്ലെക്കാനോയ്‌ക്ക് ജാവി ഗുവേരയുടെ ഇരട്ട പ്രഹരം അനായാസ ജയമൊരുക്കി.
ജര്‍മന്‍ ലീഗില്‍ ഹാംബര്‍ഗിന് ജയം. ഹോഫെന്‍ഹെയിമിനെ 1-0ന് വീഴ്‌ത്തി ഹാംബര്‍ഗ്. എവേ മത്സരത്തില്‍ പിയറി മൈക്കിള്‍ ലസോഗ്ഗയാണ് ഹാംബര്‍ഗിനായി ലക്ഷ്യം കണ്ടത്.
ഫ്രഞ്ച് ലീഗില്‍ ഒളിംപിക് ലിയോണിന് ജയം. ടൗളൗസിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി ലിയോണ്‍.
















