കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിക്കാന്‍ വെസ്റ്റിന്‍ഡീസിന് ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 224 റണ്‍സ് കൂടി വേണം. മഴ മൂലം മൂന്നാം ദിവസം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സില്‍ വിന്‍ഡീസ്. 17 റണ്‍സോടെ സായി ഹോപ് ക്രീസില്‍. സ്‌കോര്‍: ശ്രീലങ്ക – 200, 206. വെസ്റ്റിന്‍ഡീസ് – 163, 20/1.
ബൗളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യം കണ്ട കളിയില്‍ രണ്ടാമിന്നിങ്‌സിലും ലങ്കയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടിന് 76 എന്ന നിലയില്‍ ഇന്നലെ കളി തുടങ്ങിയ ലങ്ക 206ല്‍ എല്ലാവരും മടങ്ങി. 29 റണ്‍സിന് ആറു വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാണ് ആതിഥേയരെ കടപുഴക്കിയത്. 46 റണ്‍സെടുത്ത നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് ലങ്കന്‍ ടോപ് സ്‌കോറര്‍.
















