ചെന്നൈ: ഐഎസ്എല്‍ പട്ടികയില്‍ വീണ്ടും ഒന്നാമതെത്താമെന്ന എഫ്‌സി പൂനെയുടെ മോഹം പൊലിഞ്ഞു. ചെന്നൈയില്‍ ചെന്നൈയിന്‍ എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടങ്ങി പൂനെ.
ജയത്തോടെ ഒമ്പത് പോയിന്റുമായി പൂനെയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു ചെന്നൈയിന്‍.
പൂനെയ്‌ക്കും ഇതേ പോയിന്റെങ്കിലും ഗോള്‍ ശരാശരി ചെന്നൈയിനു തുണ.
ബെര്‍ണാഡ് മെന്‍ഡിയും സ്റ്റീവന്‍ മെന്‍ഡോസയുമാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. കാലു ഉച്ചെ പൂനെയുടെ ആശ്വാസം.
















