തിരുവല്ല: നഗരമദ്ധ്യത്തിലെ വാടകവീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. തീപ്പനി സീനായ്ഹോമില് വാടകയ്ക്ക് താമസിക്കുന്ന ഒറ്റപ്പാലം വട്ടപ്പറമ്പില്‍ അനീഷ് ജോസഫിന്റെ വീട് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന വളയും കമ്മലും മോതിരവും അടക്കം അഞ്ചുപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണാ’രണങ്ങളും ആയിരം രൂപയുമാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ ഒറ്റപ്പാലത്തെ കുടുംബവീട്ടിലേക്കുപോയ അനീഷും കുടുംബവും ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ പ്രധാന വാതിലും മുന്‍ഭാഗത്തുള്ള മറ്റൊരു വാതിലും തകര്‍ത്ത നിലയിലായിരുന്നു. വീടിനുള്ളിലെ സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട നിലയി ല്‍ കാണപ്പെട്ടു. തുടര്‍ന്ന് അനീഷ് തിരുവല്ല പോലീസ്സില്‍ പരാതി നല്കി. ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങള്‍ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. വീടിന് സമീപത്തുള്ള കോടിയേട്ട് ആനക്കല്ലില്‍ സിവി.വര്‍ഗീസിന്റെ വീട്ടില്‍ മോഷണശ്രമം നടന്നിട്ടുണ്ട്. ഇന്നലെ രാവിലെ സി.വി. വര്‍ഗീസും കുടുംബവും രാവിലെ തിരുവനന്തപുരത്തിന് പോയിരുന്നു. അയല്‍വാസിയായ സ്ത്രീ ലൈറ്റിടുന്നതിനായി വര്‍ഗീസിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. എസ്ഐ വിനോദ്കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അടച്ചിട്ട വീടുകളില്‍ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: