ലണ്ടന്‍: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയോടല്ല തന്റെ മത്സരമെന്ന് അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി. ഞാന്‍ കളിക്കുന്നത് ബാര്‍സിലോണയ്‌ക്ക് വേണ്ടിയാണ്. ടീമിനു വേണ്ടി മികച്ച കളി കാഴ്ച വെക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റൊണാള്‍ഡോയും തന്നോട് മല്‍സരിക്കില്ലെന്നാണ് കരുതുന്നതെന്ന് മെസി പറഞ്ഞു. ലാസ് പലാമാസിനെതിരായ മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലാണ് മെസി. പരുക്കില്‍ നിന്ന് മുക്തി നേടി നൂറു ശതമാനം ഫിറ്റ്‌നസ് തിരിച്ചു പിടിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും മെസി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്തുവര്‍ഷങ്ങളായി മികച്ച ഫുട്‌ബോളര്‍ മെസിയാണെന്ന് പെലെ പറഞ്ഞിരുന്നു. മെസിയും റൊണാള്‍ഡോയും ഒരുമിച്ചുള്ളൊരു ടീമാണ് തനിക്കിഷ്ടമെന്നും ഭാരത സന്ദര്‍ശനത്തിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















