മൈസൂരു: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന് സെഞ്ചുറി. കര്‍ണാടകത്തിനെതിരെ ഹരിയാനയ്‌ക്കായി 136 റണ്‍സ് കുറിച്ച് കരിയറിലെ 42ാം ശതകം വീരു സ്വന്തമാക്കി. വീരുവും ജയന്ത് യാദവും (100) ചേര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ ഹരിയാനയെ 331 റണ്‍സിലെത്തിച്ചു. രണ്ട് വിക്കറ്റിന് 53 എന്ന നിലയില്‍ പതറിയപ്പോഴാണ് ഇരുവരും ടീമിനെ കാത്തത്. രണ്ടാം ദിവസം ആദ്യ ഇന്നിങ്‌സില്‍ 221ന് പുറത്തായി കര്‍ണാടക. കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സില്‍ ഹരിയാന. പത്ത് വിക്കറ്റ് കൈയിലിരിക്കെ 137 റണ്‍സ് ലീഡായി ഹരിയാനയ്‌ക്ക്.
















