ഗുവാഹത്തി: ഐഎസ്എല്ലില്‍ നിലവിലെ ജേതാക്കള്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്ക് രണ്ടാം തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു കൊല്‍ക്കത്ത. 77ാം മിനിറ്റില്‍ കാര്‍ലോസ് വെലസ് സ്‌കോറര്‍. തുടക്കത്തിലെ തിരിച്ചടിക്കു ശേഷം നോര്‍ത്ത് ഈസ്റ്റിന്റെ തുടരെ രണ്ടാം ജയമാണിത്. കഴിഞ്ഞ കളിയില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് വിജയവഴിയില്‍ തിരിച്ചെത്തിയത്. സഞ്ജു പ്രഥാനുമൊന്നിച്ചുള്ള നീക്കം ഗോളില്‍ കലാശിച്ചത്. സഞ്ജുവിന്റെ ഷോട്ട് എതിര്‍ പ്രതിരോധത്തില്‍ തട്ടിയെത്തിയത് വെലസിന്റെ കാലുകളില്‍. വെലസ് പന്ത് പോസ്റ്റിനു മുകള്‍ ഭാഗത്തേക്ക് തൊടുക്കുമ്പോള്‍ ഗോളിക്ക് മറുപടിയുണ്ടായില്ല.
















