കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കോമ്പറ്റീഷന്‍ കമ്മറ്റി ചെയര്‍മാനായി ഡോ. സിദ്ദിക്ക് അഹമ്മദിനെ തെരഞ്ഞെടുത്തതായി കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ,് ഇന്‍കെല്‍, കിന്‍ഫ്ര, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍, സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വെക്കേഷന്‍ ട്രെയിനിങ് അംഗം തുടങ്ങിയ പദവികള്‍ വഹിക്കുന്നു ഇദ്ദേഹം.
ഗ്രാസ് റൂട്ട് ലെവലില്‍ ഫുട്‌ബോള്‍ അവബോധം വളര്‍ത്തുക, 2017 ല്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോക കപ്പിനായി ടീമിനെ വാര്‍ത്തെടുക്കുക എന്നതാകും കമ്മറ്റിയുടെ മുഖ്യ ലക്ഷ്യം. കേരളത്തില്‍ എല്ലാ ജില്ലകളിലും നടത്തുന്ന അണ്ടര്‍ 15 ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് സായി ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ തുടങ്ങുന്ന അണ്ടര്‍ 15 നാഷണല്‍ അക്കാദമിയിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുമെന്നും മേത്തര്‍.
















