പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ലോക രണ്ടാം നമ്പറായ സൈന ജപ്പാന്റെ മിനാറ്റ്‌സു മിതാനെ തുടര്‍ച്ചയായ ഗെയിമില്‍ കീഴടക്കി സ്‌കോര്‍: 21-19, 21-16. നാല്‍പ്പത്തിയൊന്ന് മിനിറ്റില്‍ സൈന എതിരാളിയുടെ വെല്ലുവിളി അവസാനിപ്പിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരവും സൈന.
പുരുഷന്മാരില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, അജയ് ജയറാം, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ എന്നിവര്‍ പുറത്ത്.
















