ഒമ്പത് വാര്‍ഡുകളിലാണ് സിപിഎം മത്സരിക്കുന്നത്. ഒരിടത്ത് മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്
മുട്ടം: മുട്ടം പഞ്ചായത്തില്‍ അടിത്തറ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന് ചിഹ്നത്തില്‍ സ്ഥാനനാര്ത്ഥികളെ നിര്‍ത്താന്‍ പോലും ധൈര്യമില്ല. 9 സീറ്റില്‍ മത്സരിക്കുന്ന സിപിഎം 12-ാം വാര്‍ഡില്‍ മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ ജനവിധി തേടുന്നത്. മറ്റ് വാര്‍ഡുകളില്‍ സിപിഎം സ്വതന്ത്രരെയാണ് പരീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു മുട്ടത്തെ സ്ഥിതി. സിപിഎം പിന്തുണയോടെ മത്സരിച്ച ഒരു സ്വതന്ത്രനെ മാത്രം ജയിപ്പിക്കുവാനാണ് സിപിഎം ന് സാധിച്ചത്. സാമുദായിക സംഘടനകള്‍ സിപിഎമ്മിനെ കൈവിടുന്ന അവസ്ഥയില്‍ സ്വതന്ത്രര്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുവാനാണ് സിപിഎം ശ്രമിക്കുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാലുള്ള വോട്ടു പോലും കിട്ടില്ലായെന്ന യാഥാര്‍ത്ഥ്യമാണ് സ്വതന്ത്രരെ പരീക്ഷിക്കുവാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കുന്നത്. യുവാക്കള്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാത്തതും ഏറെ ആശങ്കയോടെയാണ് പ്രാദേശിക പാര്‍ട്ടി നേതൃത്വം നോക്കിക്കാണുന്നത്. സിപിഎമ്മിന്റെ കിതപ്പിനെ മുതലാക്കി മുന്നേറ്റം നടത്തുവാനാണ് ബിജെപി ശ്രമിക്കുന്നത്. അടുക്കും ചിട്ടയോടുമുള്ള പ്രവര്‍ത്തനമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: